|
വിവേകിനൊപ്പമില്ലെന്ന് കത്രീന കൈഫ് |
|
വിവേക് ഒബ്‌റോയിക്കൊപ്പം അഭിനയിക്കാന്‍ ഇനി താനില്ലെന്ന് ബോളിവുഡ് സുന്ദരി കത്രീന കൈഫ്. തീരുമാനത്തിനു പിന്നില്‍ എന്താണെന്ന ചോദ്യത്തിന് മറുപടി പറയാന്‍ താരസുന്ദരി തയ്യാറായില്ല.
ആരുടെയും പ്രേരണയാല്‍ അല്ല, ഇതു തന്റെ സ്വന്തം തീരുമാനമാണെന്നു മാത്രമാണ് കത്രീന വിശദീകരിക്കുന്നത്. തീരുമാനത്തില്‍ സല്‍മാന്‍ ഖാന് പങ്കൊന്നുമില്ലെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ കാമുകന്‍ സല്‍മാന്റെ പ്രേരണ തന്നെയാണ് കത്രീനയുടെ പുതിയ തീരുമാനത്തിനു പിന്നിലെന്നാണ് സൂചനകള്‍. നേരത്തെ ഐശ്വര്യ റായിയുമായുളള സൗഹൃദത്തിന്റെ പേരില്‍ സല്‍മാന്‍ ഖാന്‍ തനിക്കെതിരേ വധഭീഷണി ഉയര്‍ത്തിയതായി വിവേക് ഒബ്‌റോയ് ആരോപിച്ചിരുന്നു. |