|
പ്രിയദര്‍ശന്‍ ചിത്രത്തില്‍ അമീര്‍ഖാനും താബുവും |
|
എയിഡ്സ് പ്രമേയമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമീര്‍ഖാനും താബുവും ആദ്യമായി ജോഡികളായി അഭിനയിക്കുന്നു. തീവ്രവാദം പ്രമേയമാക്കിയുളള ഫനയില്‍ ഇവര്‍
ഒരുമിച്ചിരുന്നുവെങ്കിലും ഒരുസീനില്‍ പോലും ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടില്ലായിരുന്നു. ദേശീയ അവാര്‍ഡ് നേടിയ കാഞ്ചീവരത്തിന് ശേഷം പ്രിയദര്‍ശന്‍ ഒരുക്കുന്ന റിയലിസ്റ്റിക് ചിത്രമാണിത്. 95 മിനിട്ട് നീളമുളള ചിത്രത്തിന് പേരിട്ടിട്ടില്ല. അമീറും തബുവും ചിത്രത്തില്‍ ജോഡികളായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എയിഡ്സ് പ്രമേയമാക്കിയുളള ചിത്രം ഒരു വര്‍ഷം മുന്‍പേ എടുക്കാന്‍ ഉദ്ദേശിച്ചിരുന്നതാണെന്ന് പ്രയദര്‍ശന്‍ പറഞ്ഞു. എന്നാല്‍ കാഞ്ചീവരത്തോടുളള പ്രതികരണം അറിയാന്‍ കാത്തിരിക്കുകയായിരുന്നു. തന്റെ റിയലിസ്റ്റിക് ചിത്രത്തോട് പ്രേഷകര്‍ അനുകൂലമായി പ്രതികരിക്കുമെന്ന് കാഞ്ചീവരത്തിലൂടെ വ്യക്തമായി. പുതിയ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കാന്‍ മൂന്നുമാസമെടുക്കും. മതിയായ ഗവേഷണങ്ങല്‍ നടത്തേണ്ടതുണ്ട്. തമാശപ്പടം എടുക്കുന്നതുപോലെയല്ല എയിഡ്സിനെക്കുറിച്ച് ചിത്രമെടുക്കുന്നത്. രണ്ടിനും രണ്ടുതരം സമീപനം ആവശ്യമാണെന്ന് പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു. |