|
നയന്‍താര ബോളിവുഡിലേയ്ക്ക് |
|
ഗ്ലാമറും വിവാദങ്ങളും വിടാന്‍ താത്പര്യമില്ലാത്ത നയന്‍താര ബോളിവുഡിലേയ്ക്ക്. മലയാളിയായ അസിന് പിന്നാലെ വീണ്ടും ബോളിവുഡില്‍ മലയാളി സാനിദ്ധ്യമറിയ്ക്കാനെത്തുന്ന നയന്‍സ്
സാക്ഷാല്‍ സല്‍മാന്‍ഖാന്റെ നായികയായാണ് ബോളിവുഡില്‍ രംഗപ്രവേശം ചെയ്യുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് നയന്‍സിന്റെ സുഹൃത്തായ പ്രഭുദേവയാണെന്ന പ്രത്യേകതയും ഉണ്ട്. ബോളിവുഡില്‍ പ്രഭുദേവയുടെ കന്നി സംരംഭമായ വാണ്ടഡ് വന്‍ ഹിറ്റായ സാഹചര്യത്തിലാണ് വീണ്ടും മറ്റൊരു ചിത്രം തയ്യാറാക്കാന്‍ പ്രഭുദേവ കച്ചകെട്ടിയിറങ്ങിയിരിയ്ക്കുന്നത്. വാണ്ടഡ് നിര്‍മ്മിച്ച ബോണി കപൂര്‍ തന്നെയാണ് രണ്ടാമത്തെ ചിത്രത്തിന്റെയും നിര്‍മ്മാതാവ്. മോസ്റ്റ് വാണ്ടഡ് എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രവും പക്കാ ആക്ഷന്‍ തന്നെയായിരിയ്ക്കും. ചിത്രത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ പൂര്‍ത്തിയായി. പ്രഭുദേവയാണ് നയന്‍സിന്റെ പേര് നിര്‍ദ്ദേശിച്ചത്. നയന്‍താരയുടെ മുന്‍കാല ചിത്രങ്ങള്‍ കണ്ടിട്ടുള്ള ബോണി കപൂര്‍ സമ്മതിയ്ക്കുകയായിരുന്നു. |