|
ഷാര്‍ജയില്‍ ചരക്ക് വിമാനം തകര്‍ന്ന് ആറ് പേര്‍ മരിച്ചു |
|
ഷാര്‍ജ: ഷാര്‍ജയില്‍ സുഡാനി ചരക്ക് വിമാനം തകര്‍ന്ന് വീണ് ആറ് പേര്‍ കൊല്ലപ്പെട്ടു. സുഡാനി എയര്‍വേയ്സിന്റെ ബോയിംഗ് 707-320 ചരക്ക് വിമാനമാണ് അപകടത്തില്‍ പെട്ടത്.
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 3.30ന് ഷാര്‍ജ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ വിമാനം വലതുഭാഗത്തേയ്ക്ക് ചരിഞ്ഞുവീണ് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിയ്ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അഗ്നിശമന സേന രണ്ട് മണിക്കൂറിലേറെ പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അസ എന്ന ലീസിംഗ് കമ്പനിയില്‍ നിന്ന് സുഡാന്‍ എയര്‍വെയ്സ് വാടകയ്ക്കെടുത്തതാണ് വിമാനം. വിമാനാവശിഷ്ടങ്ങള്‍ പരിശോധിച്ചാല്‍ മാത്രമേ അപകടത്തിന്റെ കാരണം വ്യക്തമാകൂ എന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ഖാലിദ് അള്‍ ഖാസിമി പറഞ്ഞു. |