| 'രാജ്യം 6.5 ശതമാനം സാമ്പത്തിക വളര്‍ച്ചാനിരക്ക് നേടും' |
|
ഈ വര്‍ഷം അവസാനത്തോടെ അവശ്യ സാധനങ്ങളുടെ വിലവര്‍ദ്ധനവ് പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാകുമെന്നും കൗണ്‍സില്‍ ചെയര്‍മാന്‍ സി.രംഗരാജന്‍ പറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷത്തെ 'ഇക്കണോമിക് ഔട്ട്ലുക്' റിപ്പോര്‍ട്ട് പുറത്തിറക്കിയ ശേഷം മാധ്യമ പ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴയുടെ ദൗര്‍ലഭ്യം മൂലം കാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ നടപ്പു സാമ്പത്തിക വര്‍ഷം രണ്ടു ശതമാനം കുറവ് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേസമയം വ്യാവസായിക സേവന രംഗത്തെ വളര്‍ച്ചാനിരക്കില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നടപ്പ് സാമ്പത്തിക വര്‍ഷം 4.3 ശതമാനം വര്‍ദ്ധനവുണ്ടാകും. കഴിഞ്ഞവര്‍ഷം ഇത് 3.9 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും ശക്തമായ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയ രാജ്യം ഇന്ത്യയാണെന്ന് സി. രംഗരാജന്‍ ചൂണ്ടിക്കാണിച്ചു.സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ഏറെ പരുക്കുകളില്ലാതെ രക്ഷപ്പെടാന്‍ ഇന്ത്യക്ക് കഴിഞ്ഞു. 2010-11 സാമ്പത്തിക വര്‍ഷം ഏഴിനും എട്ടിനുമിടയില്‍ സാമ്പത്തിക വളര്‍ച്ചാനിരക്കാണ് പ്രതീക്ഷിക്കുന്നത്. ആഗോള തലത്തില്‍ ഡോളറിന്റെ മൂല്യത്തിലുള്ള ഇടിവ് തുടര്‍ന്നാല്‍ രൂപയുടെ മൂല്യം വര്‍ദ്ധിക്കാന്‍ അത് സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം രാജ്യം 6.5 ശതമാനം സാമ്പത്തിക വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍. 
-°C 