|
ഉത്തര്‍പ്രദേശില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ച് 22 മരണം |
|
മഥുര: ഉത്തര്‍പ്രദേശിലെ മഥുരയ്ക്ക് സമീപം തീവണ്ടികള്‍ കൂട്ടിയിടിച്ച് 22 പേര്‍ മരിച്ചു. 22 യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഡല്‍ഹിയ്ക്കു പോവുകയായിരുന്ന ഗോവ സമ്പര്‍ക്ക കാന്തി എക്സ്പ്രസ് പുലര്‍ച്ചെ 4.30ന് മഥുര സ്റ്റേഷന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഉദയ്പൂര്‍-നിസാമുദ്ദീന്‍ മേവാഡ് എക്സ്പ്രസിന്റെ പിന്നില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
തകര്‍ന്ന ബോഗിക്കുള്ളില്‍ കുടുങ്ങിയ യാത്രക്കാരില്‍ പലരെയും രക്ഷാ പ്രവര്‍ത്തകര്‍ പുറത്തെടുത്തു. പരുക്കേറ്റവരുടെ നില ഗുരതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് റെയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ മേവാഡ് എക്സ്പ്രസിന്റെ ജനറല്‍ കംപാര്‍ട്ട്മെന്റ് പൂര്‍ണമായും തകര്‍ന്നു. ഗോവ എക്സ്പ്രസ്സിന്റെ പാന്‍ട്രി കാറും തകര്‍ന്നിട്ടുണ്ട്.ഗോവ എക്സ് പ്രസിലെ ഡ്രൈവര്‍ സിഗ്നല്‍ അവഗണിച്ചതാണ് അപകടത്തിനു കാരണമെന്നു പ്രാഥ മികാന്വേഷണത്തില്‍ തെളി ഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി. ബോഗിക്കുള്ളില്‍ കുടുങ്ങിയവരെ നാലുമണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിലാണ് പുറത്തെടുത്തത്. എട്ട് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ 148 സൈനികര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. സ്ത്രീകളും കുട്ടികളുമടങ്ങിയ കോച്ചില്‍ നിന്നും 18 പേരെ രക്ഷിച്ചതായി മഥുര പൊലീസ് സുപ്രണ്ട് ഡി പോള്‍സണ്‍ അറിയിച്ചു.
ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ചു ബോഗികള്‍ മുറിച്ചുനീക്കിയാണ് അകത്ത് കുടങ്ങിയവരെ രക്ഷപെടുത്തിയത്. അപക ടത്തെത്തുടര്‍ന്നു ആറു ട്രെയിനുകള്‍ വഴിതിരിച്ചു വിടുകയായിരുന്നു. അഞ്ചു ട്രെയിനുകള്‍ റദ്ദാക്കി. അപകടത്തെ കുറിച്ച് അന്വേഷണം നടത്താന്‍ കേന്ദ്ര റെയില്‍വെ മന്ത്രി മമതാ ബാനര്‍ജി ഉത്തരവിട്ടിട്ടുണ്ട്. റെയില്‍വെ സുരക്ഷാ കമ്മിഷണര്‍ ഇന്ന് ഇന്ന് അന്വേഷണം ആരംഭിക്കും. ഇന്നലെ മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 10000 രൂപയും റെയില്‍വെ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗ ങ്ങള്‍ക്ക് 10 ലക്ഷം രൂപയും ജോലിയും നല്‍കുമെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി. |