|
മഹാരാഷ്ട്ര, ഹരിയാന,അരുണാചല്‍ ഫലം ഇന്ന് |
|
മുംബൈ: മൂന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ന് വോട്ടെണ്ണല്‍ നടക്കുമ്പോള്‍ മൂന്നിടത്തും അധികാരത്തിലെത്തുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് പൂര്‍ണ്ണ ആത്മവിശ്വാസത്തില്‍.
മഹാരാഷ്ട്രയിലും ഹരിയാനയിലും അരുണാചല്‍ പ്രദേശിലുമാണ് ഇന്ന് വോട്ടെണ്ണല്‍ നടക്കുന്നത്. അരുണാചലില്‍ നിലവിലെ കാവല്‍ മുഖ്യമന്ത്രിയായ കോണ്‍ഗ്രസ് നേതാവ് ദോര്‍ജി ഖണ്ഡുവും മറ്റ് രണ്ട് കോണ്‍ഗ്രസ് നേതാക്കളും തെരഞ്ഞെടുപ്പ് ദിവസം തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലും ഹരിയാനയിലും ഉന്നത വിജയം നേടുമെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. |