|
തിരുവനന്തപുരം: സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി എം.സത്യനേശന്‍(75) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച
രാവിലെയായിരുന്നു അന്ത്യം. സംസ്കാരം നടത്തി. ഹൃദ്രോഗ ബാധയെ തുടര്‍ന്ന് നേരത്തെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന സത്യനേശന്‍ രോഗം ഭേദമായി ഒരാഴ്ചമുമ്പാണ് വീട്ടിലെത്തിയത്. ഭാര്യ എല്‍.ഐ സ്റ്റെല്ല. മക്കള്‍: പ്രേമ, സുഗത, അജിത, സുജ. മരുമക്കള്‍: രാജപ്പന്‍, സെല്‍വിസ്റ്റര്‍, ജെസ്റ്റിന്‍രാജ്, പ്രഭുല്ലചന്ദ്രന്‍. സ്പിരിറ്റ് രാജാവ് മണിച്ചനില്‍ നിന്ന് അനധികൃതമായി പണം വാങ്ങിയെന്നാരോപിച്ച് ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സത്യനേശനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി വസതിയിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. |