| കോമണ്‍വെല്‍ത്ത് ഗെയിംസ് സുരക്ഷയ്ക്ക് 370 കോടി അനുവദിച്ചു |
|
പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ മന്ത്രിസഭാ യോഗത്തില്‍ ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിനെ കോമണ്‍വെല്‍ത്ത് ഗെയിംസിനായി സംയോജിത സുരക്ഷാ സംവിധാനം( ഇന്റഗ്രേറ്റഡ് സെക്യൂരിറ്റി സിസ്റ്റം) ഒരുക്കുന്നതിനായി തെരഞ്ഞെടുത്തു. രാജ്യത്ത് ഇതാദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് പോലുള്ള വന്‍പിച്ച കായിം മാമാംഗത്തിനായി ഇത്ര വിപുലമായ സുരക്ഷാ സംവിധാനം നടപ്പാക്കുന്നത്. ഭാവിയിലും രാജ്യത്ത് നടക്കാനിരിക്കുന്ന വന്‍ പരിപാടികള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്നോടിയായിരിക്കും ഇത്തവണത്തേത്. അടുത്ത വര്‍ഷം മാര്‍ച്ച് 31ന് മുന്‍പ് സുരക്ഷാ സംവിധാനം പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 2010 ഒക്ടോബര്‍ 3ന് കോമണ്‍വെല്‍ത്ത് ഗയിംസ് ആരംഭിക്കും.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

ന്യുഡല്‍ഹി: 2010ല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗയിംസിന്റെ സുരക്ഷയ്ക്കായി 370 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. ഇന്ത്യയിലെത്തിയ കോമണ്‍വെല്‍ത്ത് ഗയിംസിന് നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് എക്കാലത്തേക്കാളും മുന്തിയ സുരക്ഷ ഉറപ്പുവരുത്തുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. 
-°C 