|
തെരുവത്ത് രാമന്‍ അന്തരിച്ചു |
|
കോഴിക്കോട്: പ്രശസ്ത എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായ തെരുവത്ത് രാമന്‍(92) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ
കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കവി, അദ്ധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍, സാമൂഹിക സാംസ്കാരികന്‍, സംഘാടകന്‍, യുക്തിവാദി എന്നിങ്ങനെ ഒട്ടേറെ മേഖലകളില്‍ സജീവമായി നിന്ന വ്യക്തിയായിരുന്നു അദ്ദേഹം. മലയാള മാധ്യമ മേഖലയില്‍ സായാഹ്ന ദിനപത്ര പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ഇദ്ദേഹമാണ്. ഇന്ത്യന്‍ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട്, ഓള്‍ ഇന്ത്യ ന്യൂസ് പേപ്പര്‍ എഡിറ്റേഴ്സ് കോണ്‍ഫറന്‍സ് എന്നിവയുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേസരി പുരസ്കാരത്തിന് അര്‍ഹനായ അദ്ദേഹത്തിന് 1970ല്‍ കൊറിയന്‍ പ്രസിഡന്റിന്റെ ഓണററി മെമ്പര്‍ഷിപ്പ് ബഹുമതിയും ലഭിച്ചു. ഓര്‍മ്മകളുടെ നിറങ്ങള്‍ എന്ന ആത്മകഥ കൃതിയടക്കം എട്ട് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. |