പഴശ്ശിയുടെ പടയോട്ടം തുടങ്ങി

Imageകൊച്ചി: വെള്ളിത്തിരയിലെ വീരേതിഹാസത്തിനുള്ള കാത്തിരിപ്പിന്‌ അറുതി വരുത്തി പഴശ്ശി തേരോട്ടം തുടങ്ങി. പ്രേക്ഷകരും സിനിമാലോകവും ഉറ്റു നോക്കുന്ന മമ്മൂട്ടി-എം. ടി - ഹരിഹരന്‍ ടീമിന്റെ പഴശ്ശിരാജ ഇന്ന്‌ റിലീസ്‌ ചെയ്യും.

മലയാളത്തിന്റെ അഭിമാനതാരം മമ്മൂട്ടിയാണ്‌ വീര കേരള പഴശ്ശിയായി അഭിനയിയ്ക്കുന്നത്‌. പഴശ്ശിരാജാവിന്റെ കരുത്തനായ സേനാനായന്‍ ഇടച്ചേന കുങ്കനായി തമിഴ്‌ ആക്ഷന്‍ ഹീറോ ചരിത്രവും നാടകീയതയും ഇഴപിരിഞ്ഞു നിലക്കുന്ന ചിത്രം താരബാഹുല്യം കൊണ്‌ ടും ശ്രദ്ധേയമാണ്‌.
ശരത്കുമാറും ഗറില്ലായുദ്ധമുറകള്‍ക്കായി ആദിവാസി സംഘത്തെ ഒരുക്കുന്ന വില്ലാളി വീരനായ പോരാളി തലയ്ക്കല്‍ ചന്തുവായി മനോജ്‌ . കെ ജയനും വേഷമിടുന്നു. പഴശ്ശിയുടെ ഭാര്യയും പുകള്‍പെറ്റ സുന്ദരിയുമായ കൈതേരി മാക്കമാകുന്നത്‌ തമിഴ്‌ നടി കനിഹയാണ്‌. വനിതാകുറിച്യപ്പോരാളിയായി പദ്മപ്രിയയും വേഷമിടുന്നു. പ്രശസ്ത തെലുങ്ക്‌ താരം സുമന്‍, തിലകന്‍, സുരേഷ്‌ കൃഷ്ണ, ക്യാപ്റ്റന്‍ രാജു എന്നിവര്‍ക്കൊപ്പം വയനാട്ടിലെ ആദിവാസി വിഭാഗമായ കുറിച്യരും വിദേശ താരങ്ങളും വേഷമിടുന്നു.
ചരിത്രവും ജനപ്രിയതയും ഒരുമിയ്ക്കുന്ന എം. ടി വാസു ദേവന്‍ നായരുടെഅനന്യമായ രചനയ്ക്ക്‌ ഹരിഹരന്റെ സംവിധാന മികവിനൊപ്പം ഓസ്കാര്‍ ജേതാവ്‌ റസൂല്‍ പൂക്കുട്ടിയുടെ ശബ്ദമാന്ത്രികതികതയും മാസ്റ്റയ്‌റോ ഇളയരാജയുടെ ഈണങ്ങളും കൂടിയാകുമ്പോള്‍ ലോകോത്തരവും നവ്യവുമായ അനുഭവമാകും മലയാളിക്ക്‌ ഈ ചലച്ചിത്രം. ഹോളിവുഡ്‌ സാങ്കേതികത്തികവോടെയാണ്‌ വിഷ്വല്‍ ഇഫക്ടുകള്‍ ഒരുക്കിയിരിയ്ക്കുന്നത്‌.രാജ്യത്തെ തന്നെ ഒന്നാം നിര ക്യാമറാ മാനായ വേണുവിനൊപ്പം അഞ്ചോളം ഛായാഗ്രാഹകര്‍ മൂന്നു വര്‍ഷം നീണ്‌ ട ചിത്രീകരണത്തില്‍ പങ്കാളികളായി. വാള്‍പ്പയറ്റും അമ്പെയ്ത്തും വാള്‍പയറ്റുമടങ്ങുന്ന ചടുലമായ ആക്ഷന്‍സീനുകള്‍ എഡിറ്റ്‌ ചെയ്തത്‌ ശ്രീകര്‍ പ്രസാദ്‌ ആണ്‌. 25 കോടിലധികം ചെലവിട്ട്‌ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്‌ ചിത്രം നിര്‍മ്മിച്ചിരിയ്ക്കുന്നത്‌. ചിത്രത്തിന്‌ സര്‍ക്കാര്‍ 50 ശതമാനം നികുതിയിളവ്‌ നല്‍കിയിട്ടുണ്‌ ട്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls