|
കമല്‍ഹാസന്‍ വീണ്ടും മലയാളത്തിലേയ്ക്ക് |
|
മലയാളസിനിമയിലൂടെ അഭിനയ ലോകം വെട്ടിപ്പിടിച്ച ഉലകനായകന്‍ കമല്‍ ഹാസന്‍ വീണ്ടും മലയാളത്തിലേയ്ക്ക്. 1978ല്‍ എ വിന്‍സെന്റ് സംവിധാനം ചെയ്ത് കമല്‍ അഭിനയിച്ച് ഗംഭീര വിജയം
നേടിയ 'വയനാടന്‍ തമ്പാന്‍' മലയാളത്തില്‍ തന്നെ റീമേക്ക് ചെയ്താണ് കമല്‍ ഒരു മടങ്ങിവരവിനൊരുങ്ങുന്നത്. മലയാളത്തില്‍ 41 ചിത്രങ്ങള്‍ അഭിനയിച്ചിട്ടുള്ള കമല്‍ഹാസന്‍ മലയാളത്തില്‍ അവസാനമായി അഭിനയിച്ചത് 'ചാണക്യനാ'ണ്. അടുത്ത വര്‍ഷം ആദ്യം തന്നെ കമല്‍ഹാസന്റെ നേതൃത്വത്തില്‍ ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിയ്ക്കുമെന്നാണ് സൂചന. സംവിധായകനെ കമല്‍ തന്നെ തീരുമാനിയ്ക്കും. ചെന്നൈയില്‍ കമലിന്റെ അഭിനയ ജീവിതത്തിന്റെ 50 വര്‍ഷം തികഞ്ഞ ആഘോഷ പരിപാടിയ്ക്കിടയില്‍ മടങ്ങിവരവിനെ കുറിച്ച് മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലും കമലിനെ നിര്‍ബന്ധിച്ചതായാണ് അറിവ്. |