|
ഇന്ത്യന്‍ താരങ്ങളെ വാതുവയ്പ്പുകാര്‍ സമീപിച്ചിട്ടില്ലെന്ന് സച്ചിന്‍ |
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ഇതുവെരെ ഒരു വാതുവെയ്പ്പുകാരനും സമീപിച്ചിട്ടില്ലെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. തന്റെ 21 വര്‍ഷത്തെ ക്രിക്കറ്റ് കരിയറില്‍ ഒരിയ്ക്കല്‍ പോലും ഇന്ത്യന്‍ താരങ്ങളെ വാതുവയ്പ്പുകാര്‍ സമീപിച്ചതായി താന്‍ കേട്ടിട്ടില്ലെന്ന് സച്ചിന്‍ പറഞ്ഞു. ഇപ്പോള്‍ തത്സമയ ഒത്തുകളി വിവാദത്തില്‍ പെട്ട പാക് താരങ്ങള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍
ഐ സി സി ശക്തമായ നടപടിയെടുക്കണം. ആരോപണങ്ങള്‍ സത്യമാണെങ്കില്‍ പാക് താരങ്ങള്‍ ക്രിക്കറ്റിന്റെ മാന്യതയ്ക്കാണ് കോട്ടം വരുത്തിയതെന്നും സച്ചിന്‍ പറഞ്ഞു. തന്റെ കരിയറിനിടെ ഒറ്റ വാതുവെയ്പ്പുകാരനും സമീപിച്ചിട്ടില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നെയോ സച്ചിനെയോ ദ്രാവിഡിനെയോ കുംബ്ലെയെയോ ഒറ്റ വാതുവെയ്പ്പുകാരനും സമീപിച്ചിട്ടില്ല. താരങ്ങളുടെ വ്യക്തിത്വം നോക്കിയാവാം വാതുവെയ്പ്പുകാര്‍ സമീപിക്കുന്നതെന്നും ഇക്കാര്യത്തില്‍ കളിക്കാര്‍ കൂടുതല്‍ ജാഗരൂഗരാകമെന്നും ഗാംഗുലി പറഞ്ഞിരുന്നു.
|