|
ക്രിക്കറ്റ് കോഴ; മൂന്നുപേരെയും ഐസിസി സസ്‌പെന്‍ഡ് ചെയ്തു |
ദുബായ്: ക്രിക്കറ്റ് കോഴ വിവാദത്തില്‍പ്പെട്ട മൂന്നു പാക്കിസ്ഥാന്‍ കളിക്കാരെയും ഐസിസി സസ്‌പെന്‍ഡ് ചെയ്തു. ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്, ഫാസ്റ്റ് ബോളര്‍മാരായ മുഹമ്മദ് ആസിഫ്, മുഹമ്മദ് ആമിര്‍ എന്നിവരെയാണു ഐസിസി വിലക്കിയത്. ഇതിന്‍ പ്രകാരം ഇവര്‍ക്ക് അന്തര്‍ദേശീയ, അന്തര്‍സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുക്കാനാകില്ല.
അന്വേഷണം പൂര്‍ത്തിയായി ഇവര്‍ കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ ആജീവനാന്ത വിലക്ക് ഉള്‍പ്പടെയുള്ള കടുത്ത നടപടികള്‍ ഇവരെ കാത്തിരിയ്ക്കുന്നു. ഐസിസിയുടെ വിധിയ്‌ക്കെതിരെ അപ്പീല്‍ നല്‍കാന്‍ കളിക്കാര്‍ക്ക് പതിനാലു ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റ് സമിതിയുടെ അഴിമതി വിരുദ്ധ നിയമ പ്രകാരമാണ് കളിക്കാര്‍ക്കെതിരെ നടപടിയെടുത്തതെന്ന് ഐസിസി വ്യക്തമാക്കി. ക്രിക്കറ്റില്‍നിന്ന് അഴിമതി ഇല്ലാതാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഐസിസി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഹാരൂണ്‍ ലോര്‍ഗത് പറഞ്ഞു.
|