|
മന്ത്രിയില്‍ നിന്ന് പ്രതീക്ഷിയയ്ക്കുന്നത് നടപടിയെന്ന് ഉമ്മന്‍ചാണ്ടി |
കണ്ണൂര്‍: ലോട്ടറി വിവാദത്തില്‍ സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിയ്ക്കുന്നത് സംവാദമല്ല മറിച്ച് നടപടിയാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി. കേന്ദ്ര നിയമം ഉപയോഗിച്ച് അന്യസംസ്ഥാന ലോട്ടറിയെ നിരോധിക്കാന്‍ ഐസക് ധൈര്യം കാണിക്കണം. കേന്ദ്ര നിയമത്തെ കുറ്റം പറയുന്നത് സാന്റിയാഗോ മാര്‍ട്ടിനെ സംരക്ഷിക്കാനാണ്.
പ്രശ്‌നത്തില്‍ തോമസ് ഐസക് നടപടി എടുക്കുമെന്ന് പ്രതീക്ഷയില്ല. വേണ്ടനടപടി മുഖ്യമന്ത്രി കൈക്കൊള്ളുമെന്നാണ് പ്രതീക്ഷ. കോണ്‍ഗ്രസ് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
|