കൈക്കൂലി വാങ്ങിയത് ചോദ്യം ചെയ്ത ഐപിഎസ് ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകര്‍ ആക്രമിച്ചു
Imageബറെയ്‌ലി: സഹപ്രവര്‍ത്തകരുടെ നടപടിയെ ചോദ്യം ചെയ്ത ഐപിഎസ് ഉദ്യോഗസ്ഥയെ റോഡിലൂടെ വലിച്ചിഴച്ചു. ട്രാഫിക് വിഭാഗത്തില്‍ എസ്.പിയായ കല്‍പന സക്‌സേനയ്ക്കാണ് ഈ ദുര്‍ഗതിയുണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ഒരു സൈനികനാണ് ട്രാഫിക് കോണ്‍സ്റ്റബിള്‍മാര്‍ ട്രക്ക് ഡ്രൈവര്‍മാരോട് കൈക്കൂലി ആവശ്യപ്പെടുന്ന കാര്യം
കല്‍പനയുടെ ശ്രദ്ധയില്‍ പെടുത്തിയത്. തുടര്‍ന്ന് കല്‍പന ഗണ്‍മാനും ഡ്രൈഡ്വറുമായി ഒരു സ്വകാര്യ വാഹനത്തില്‍ സംഭവസ്ഥലത്തെത്തി. സംഭവം ചോദ്യം ചെയ്ത കല്‍പനയെ ആക്രമിച്ച് സംഭവസ്ഥലത്തുനിന്നും വാഹനത്തില്‍ കടന്നുകളയാനാണ് കോണ്‍സ്റ്റബിള്‍മാര്‍ ശ്രമിച്ചത്. എന്നാല്‍ കല്‍പന വാഹനത്തിന്റെ ഡ്രൈവറുടെ വസ്ത്രത്തില്‍ കയറിപ്പിടിച്ചു. ഈ അവസ്ഥയിലും വാഹനം നിറുത്താതെ കോണ്‍സ്റ്റബിള്‍മാര്‍ വാഹനം ഓടിയ്ക്കുകയും ഒരു കിലോമീറ്ററോളം കല്‍പനയെ റോഡിലൂടെ ജനങ്ങള്‍ കാണ്‍കെ വലിച്ചിഴയ്ക്കുകയുമായിരുന്നു. പിന്നീട് തന്നെ തള്ളിയിട്ട് അവര്‍ വാഹനമോടിച്ച് പോയെന്ന് കല്‍പന പറയുന്നു. ഇതില്‍ ഒരു കോണ്‍സ്റ്റബിളിനെ അറസ്റ്റുചെയ്തതായി പോലീസ് അറിയിച്ചു. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ കൈയ്യില്‍ പൊട്ടലും തലയ്ക്ക് മുറിവുകളും ഏറ്റിട്ടുണ്ട്.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls