|
മദനിയുടെ അംഗരക്ഷകരെ ചോദ്യം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ സഹായിയ്ക്കുമെന്ന് ഡിജിപി |
കൊച്ചി: ബംഗളുരു സ്‌ഫോടനക്കേസ് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ക്ക് അറസ്റ്റിലായ പിഡിപി ചെയര്‍മാന്‍ മഅദനിയുടെ അംഗരക്ഷകരെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലീസ് രേഖാമൂലം സഹായം ആവശ്യപ്പെട്ടാല്‍ അതിനുള്ള സാഹചര്യം ചെയ്തുകൊടുക്കുമെന്ന് ഡിജിപി ജേക്കബ് പുന്നൂസ്.
ഡിജിപി എന്ന നിലയില്‍ തന്നോട്ട് ഇത്തരമൊരാവശ്യം കര്‍ണാടക പോലീസ് ഉന്നയിച്ചിട്ടില്ല. തടിയന്റവിട നസീര്‍ പോപ്പുലര്‍ഫ്രണ്ട് ആസ്ഥാനത്ത് താമസിച്ചത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും ഡിജിപി പറഞ്ഞു.
|