മന്ത്രി ഗുസ്തിക്കാരെ പോലെ വെല്ലുവിളിയ്ക്കാതെ വസ്തുനിഷ്ഠമായി മറുപടി പറയണമെന്ന് ചെന്നിത്തല
Imageന്യൂഡല്‍ഹി: ലോട്ടറി വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് ഗുസ്തിക്കാരെ പോലെ വെല്ലുവിളിയ്ക്കാതെ വസ്തുനിഷ്ഠമായി മറുപടി പറയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വസ്തുതകള്‍ മറച്ചുവെക്കാനാണ് ലോട്ടറി വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് പരസ്യസംവാദത്തിനായി വെല്ലുവിളിക്കുന്നത്.
മന്ത്രിയുമായി പരസ്യ സംവാദത്തിന് യുഡിഎഫ് ഒരാളെ ചുമതലപ്പെടുത്തും. യു.ഡി.എഫ് പ്രതിനിധിയുമായി സംവാദത്തിനുണ്ടെങ്കില്‍ ആ കാര്യം അറിയിക്കണം. ഗുസ്തിക്കാരെ പോലെ ദിവസവും രാവിലെ വെല്ലുവിളിക്കുകയല്ല വേണ്ടത്. ലോട്ടറി വിഷയത്തില്‍ മുഖ്യമന്ത്രിയുടേയും ധനമന്ത്രിയുടെയും നിലപാടുകള്‍ കടകവിരുദ്ധമാണ്. മുഖ്യമന്ത്രിയോടു പോലും നിലപാട് വ്യക്തമാക്കാന്‍ കഴിയാത്ത കഴിയാത്ത ധനമന്ത്രി എങ്ങനെയാണ് യുഡിഎഫിനോടും കോണ്‍ഗ്രസിനോടും വിശദീകരിക്കുക. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സപ്തംബര്‍ 16ന് സമരപരിപാടികള്‍ ആരംഭിക്കുമെന്നും ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.



 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls