കഴിയാന്‍ നേരം വിഴിഞ്ഞം-3
Imageകമ്യൂണിസ്റ്റ് പാര്‍ട്ടി മാപ്പു പറയണം
അഡോള്‍ഫ് ജെറോം

യു.ഡി.എഫ്.സര്‍ക്കാരിന്റെ കാലത്ത് പദ്ധതിക്കാവശ്യമായ 400 ഏക്കര്‍ ഭൂമി കടല്‍ നികത്തിയെടുക്കാനും ബാക്കി 200 ഏക്കല്‍ ഭൂമി ആള്‍പാര്‍പ്പില്ലാത്ത പ്രദേശത്ത് നിന്ന് എടുക്കുന്നതിനുമാണ് ലക്ഷ്യമിട്ടിരുന്നത്.
പക്ഷേ ഇടതുപക്ഷ സര്‍ക്കാര്‍ ഒറ്റയടിക്ക് ജനവാസകേന്ദ്രങ്ങളില്‍ നിന്നും 1750 ഹെക്ടര്‍ ഭൂമി അക്വയര്‍ ചെയ്ത് വിജ്ഞാപനവും ഇറക്കി. സമീപത്തെ ആറ് വില്ലേജുകളില്‍ നിന്നുമാണ് സ്ഥലം കണ്ടെത്തിയത്. സ്വാഭാവികമായും ജനങ്ങള്‍ പ്രക്ഷുപ്ധ സമരപരിപാടികള്‍ക്ക് രൂപം കൊടുത്തു. റിയല്‍എസ്റ്റേറ്റുകാരുടെയും ഭൂമാഫിയകളെയും സഹായിക്കാന്‍ പാവപ്പെട്ട ജനങ്ങളുടെ ഭൂമി ചുരുങ്ങിയ വിലക്ക് ചുളുവില്‍ തട്ടിയെടുക്കാന്‍ നടത്തിയ ശ്രമം അന്താരാഷ്ട്ര തലത്തില്‍ പോലും ശ്രദ്ധയാകര്‍ഷിച്ച വിഴിഞ്ഞം പദ്ധതി എല്‍.ഡി.എഫ്. ഗവണ്‍മെന്റ് തകര്‍ത്തുകളഞ്ഞു. ഇതുതന്നെയാണ് ഇടതുപക്ഷത്തിന്റെ പൊതു രാഷ്ട്രീയസമീപനം.
 
പിന്നെ കണ്‍സോര്‍ഷ്യന്‍ കമ്പനിയായ ലാന്‍കോ കോണ്ടപ്പള്ളിക്ക് ഒരു ചൈനീസ് കമ്പനിയുമായുണ്ടായ ബന്ധം സംശയത്തിനിടവരുത്തുകയും സൂംകമ്പനിയുമായുണ്ടായ കോടതി കേസുകളും കുനിന്മേല്‍ കുരുവായി കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. 5348 കോടി രൂപ മുതല്‍ മുടക്കും കോടിക്കണക്കിന് ഡോളര്‍ രാജ്യത്തിന് വരുമാനമുണ്ടാക്കാനാകുമെന്ന് പ്രതീക്ഷിച്ച പദ്ധതി അങ്ങനെ കൈവിട്ടുപോയി. ഈ വീഴ്ചയുടെ ഉത്തരവാദിത്വമേറ്റടുത്തുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരള ജനതയോട് മാപ്പ് പറയേണ്ടതാണ്.

അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ അവസാന നാളുകളെണ്ണേണ്ട ഈ വേളയില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് 450 കോടിയുടെ അടിസ്ഥാന സൗകര്യ വികസനം എന്ന പേരുപറഞ്ഞ് ഒന്നാം ഘട്ട പ്രവര്‍ത്തനോത്ഘാടനം ഈ ആഗസ്റ്റ് 16 ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നിര്‍വഹിക്കുകയുണ്ടായി. നേരത്തെ 1750 ഹെക്ടര്‍ ഭൂമി അക്വയര്‍ ചെയ്ത് പ്രസ്തുത പദ്ധതിയെ തകിടം മറിച്ചവര്‍ ഇപ്പോള്‍ വെറും 120 ഹെക്ടര്‍ ഭൂമി മതിയാകുമെന്ന് പറയുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട പ്രരംഭ നടപടികള്‍ പോലും ഇതുവരെ തുടങ്ങിയിട്ടില്ല. ആകപ്പാടെ മൂപ്പതോളം കമ്പനികളുടെ സമ്മതപത്രം മാത്രം കൈയ്യില്‍ വച്ചിട്ടുണ്ട്. അടിസ്ഥാന യോഗ്യതയുടെയും അര്‍ഹതയുടെയും പ്രാഥമിക പരിശോധന നടന്നിട്ടില്ല.

ആഗോള ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാനും നിര്‍മ്മാണ കമ്പനികളെ നിശ്ചയിക്കാനും തുടക്കമിട്ടിട്ടുപോലുമില്ല. കേന്ദ്രഗവണ്‍മെന്റിന്റെ ഫണ്ടും പിന്തുണയുമില്ലാതെ ഇത് നടത്താന്‍ കഴിയില്ല എന്ന സാമാന്യബോധം പോലുമില്ലാത്തവര്‍ വര്‍ഷങ്ങള്‍ നീളുന്ന ഔദ്യോഗിക നടപടികള്‍ ഇതിന് ആവശ്യമാണെന്നിരിക്കെ ഇവിടെ അരങ്ങേറുന്നത് വെറുമൊരു രാഷ്ട്രീയ തട്ടിപ്പുമാത്രമാണ്. റോഡ്, റെയില്‍, ജലവിതരണം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനങ്ങളെക്കുറിച്ച് ഇതുവരെ ചര്‍ച്ച തുടങ്ങിയിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിഴിഞ്ഞം ഹാര്‍ബറിനെ മുന്നില്‍നിര്‍ത്തി വോട്ട് നേടിയവര്‍ ഭരണത്തിന്റെ അവസാന നാളുകളില്‍ അത് വീണ്ടും ആവര്‍ത്തിക്കുന്നത് തീര്‍ത്തും ലജ്ജാകരമാണ്.

(കേരള പ്രദേശ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍
സെക്രട്ടറിയാണ് ലേഖകന്‍)


 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls