| സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് ഏഴ് ലക്ഷം വിത്തുതേങ്ങകളും വളവും നല്‍കുമെന്ന് കേന്ദ്ര സഹമന്ത്രി |
കൊച്ചി: വിദ്യാര്‍ത്ഥികളെ കാര്‍ഷികമേഖലയോട് അടുപ്പിക്കുന്നതിനായി നാളികേരവികസനബോര്‍ഡും വിദ്യാഭ്യാസവകുപ്പുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് ഏഴ് ലക്ഷം വിത്തുതേങ്ങകളും വളവും നല്‍കുമെന്ന് കേന്ദ്ര സഹമന്ത്രി പ്രൊഫ. കെ.വി. തോമസ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ഉത്പാദിപ്പിക്കുന്ന തെങ്ങിന്‍ തൈകള്‍ നാളികേര വികസന ബോര്‍ഡ് വാങ്ങുകയാണ് ചെയ്യുക. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചുമായി സഹകരിച്ചായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക. വിദ്യാഭ്യാസ മന്ത്രിയുമായി ഇതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ലോക നാളികേര ദിനാചരണത്തിന്റെ ഉദ്ഘാടനവും ഫാര്‍മേഴ്‌സ് ബ്ലോക്കിന്റെ ശിലാസ്ഥാപനവും എറണാകുളത്ത് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 142 വ്യവസായ യൂണിറ്റുകളില്‍ നിന്നായി 442 കോടി രൂപയുടെ വിദേശ നാണ്യമാണ് ഇന്ത്യ നേടിയത്. അടുത്ത സാമ്പത്തിക വര്‍ഷം 600 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേരമേഖലയില്‍ രൂപം കൊടുക്കുമെന്ന് കെ.വി. തോമസ് അറിയിച്ചു. വരും വര്‍ഷങ്ങളില്‍ വൈവിധ്യമാര്‍ന്ന കേര ഉത്പന്നങ്ങള്‍ വിപണിയിലിറക്കാനും പദ്ധതിയുണ്ട്. ഇന്ത്യയിലെ 13 തുറമുഖങ്ങളിലൂടെ വെളിച്ചെണ്ണ കയറ്റുമതിക്ക് അനുമതി നല്‍കിയിട്ടുണ്ട്. അഞ്ച് കി.ഗ്രാം. വീതമുള്ള പാക്കുകളിലൂടെയായി 10,000 ടണ്‍ വെളിച്ചെണ്ണ കയറ്റുമതി ചെയ്യാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കേരകര്‍ഷകര്‍ക്ക് പരിശീലനം നല്‍കുക, ലോകമെമ്പാടും കേരമേഖലയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളും, പരീക്ഷണങ്ങളും കേരളത്തിലെ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുക എന്നീ കാര്യങ്ങളാണ് ഫാര്‍മേഴ്‌സ് ബ്ലോക്കിലൂടെ ലക്ഷ്യമിടുന്നത്. ഒന്‍പത് കോടി രൂപ മുതല്‍ മുടക്കുള്ള പദ്ധതി രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ.വി. തോമസ് പറഞ്ഞു. ദേശീയ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന കൊക്കോടെക്ക് പ്രോം 2010 പദ്ധതിയുടെ ഉദ്ഘാടനം ഡൊമിനിക് പ്രസന്റേഷന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ഡോ. സി.വി. അനന്തബോസ് അധ്യക്ഷനായിരുന്നു. ബോര്‍ഡ് പുറത്തിറക്കുന്ന പുസ്തകങ്ങളുടെ പ്രകാശനം പ്രൊഫ. കെ.വി. തോമസ് നിര്‍വ്വഹിച്ചു. കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി പായിപ്ര രാധാകൃഷ്ണന്‍ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി. കയര്‍ ബോര്‍ഡ് ചെയര്‍മാന്‍ വി.എസ്.യ വിജയരാഘവന്‍, നാളികേര വികസന ബോര്‍ഡ് അംഗം അഡ്വ. വര്‍ക്കല ബി. രവികുമാര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. |
| < മുന്‍ പേജ് | അടുത്തത് > |
|---|

കൊച്ചി: വിദ്യാര്‍ത്ഥികളെ കാര്‍ഷികമേഖലയോട് അടുപ്പിക്കുന്നതിനായി നാളികേരവികസനബോര്‍ഡും വിദ്യാഭ്യാസവകുപ്പുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് ഏഴ് ലക്ഷം വിത്തുതേങ്ങകളും വളവും നല്‍കുമെന്ന് കേന്ദ്ര സഹമന്ത്രി 
-°C 