പാര്‍ട്ടി ചാനലിലെ ലോട്ടറി ലൈവ് തുടരുന്നതിനു പിന്നിലും കോടികളുടെ കളി
Imageപി സജിത്കുമാര്‍
കണ്ണൂര്‍: സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ വില്‍പ്പന സംസ്ഥാനത്ത് നിരോധിച്ചിട്ടും കൈരളി  ചാനലില്‍ ഇതിന്റെ നറുക്കെടുപ്പ് ലൈവായി കാണിക്കുന്നതിനു പിന്നിലും കോടികളുടെ കളി. ടിക്കറ്റില്ലാതെ നമ്പര്‍ എഴുതി നല്‍കുന്ന വലിയൊരു മാഫിയാസംഘം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവരിപ്പോള്‍ ആധികാരികമായി ചൂണ്ടിക്കാട്ടുന്നത് കൈരളി ചാനലിലെ ലൈവ് നറുക്കെടുപ്പാണ്. നിരോധനം നിലവില്‍ വന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും കൈരളി അന്യസംസ്ഥാനലോട്ടറി നറുക്കെടുപ്പ് 3.30ന് ലൈവായി സംപ്രേഷണം ചെയ്തു. ഭൂട്ടാന്‍ ഡാര്‍ലിംഗ് , ഡാറ്റാ സ്റ്റാര്‍ തുടങ്ങിയ ലോട്ടറികളുടെ നറുക്കെടുപ്പാണ് ലൈവായി സംപ്രേഷണം ചെയ്തത്. ഇതിലെ അവസാനനമ്പറുകളാണ് ഇന്നലെ ചൂതാട്ടകേന്ദ്രങ്ങളില്‍ നറുക്കെടുപ്പു ഫലമായി ഉയര്‍ത്തിക്കാട്ടിയത്.

സിക്കിം, ഭൂട്ടാന്‍ ലോട്ടറിചൂതാട്ടത്തിന് അടിമപ്പെട്ട ലക്ഷക്കണക്കിനാളുകള്‍ സംസ്ഥാനത്തുണ്ട്. ലോട്ടറി മാഫിയയില്‍ പെട്ട ആളുകള്‍ ഇവര്‍ക്ക് ടിക്കറ്റിനു പകരം ആവശ്യപ്പെടുന്ന മൂന്നക്കനമ്പര്‍ പത്തു രൂപ വാങ്ങി എഴുതി നല്‍കുകയാണ് ചെയ്യുന്നത്. നൂറു രൂപയും ആയിരം രൂപയുമൊക്കെ നല്‍കി യഥേഷ്ടം ഇത്തരത്തില്‍ നമ്പര്‍ എഴുതിവാങ്ങിക്കുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍, തലശേരി മേഖലകളിലും കാസര്‍കോട് ജില്ലയില്‍ വ്യാപകമായും ഇന്നലെ ഈ രീതിയിലായിരുന്നു ലോട്ടറി വില്‍പ്പന. മൊബൈലില്‍ സന്ദേശമയച്ചും പ്രത്യേകകൂപ്പണ്‍ സീലടിച്ചു നല്‍കിയുമൊക്കെ ലോട്ടറി വില്‍പ്പന തകൃതിയായി നടന്നു. പേപ്പര്‍ ടിക്കറ്റിന് നല്‍കേണ്ട നികുതിയും വേണ്ട, യഥേഷ്ടം ചോദിക്കുന്ന നമ്പര്‍ എഴുതി നല്‍കുകയും ചെയ്യാം.

പത്രങ്ങളില്‍ ഫലപ്രഖ്യാപനം പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിയതോടെ ആശയക്കുഴപ്പത്തിലായ ലോട്ടറി മാഫിയയ്ക്ക് ആകെക്കൂടി തുണയായത് കൈരളി ചാനല്‍ മാത്രം. വില്‍പ്പനയില്ലാതിരുന്നിട്ടും ലോട്ടറിസ്റ്റാളുകളിലും ചില ലോഡ്ജ് മുറികളിലും ഭാഗ്യാന്വേഷികള്‍ കൈരളിയിലെ ലൈവ് ഫലപ്രഖ്യാപനം കാണാന്‍ തടിച്ചുകൂടുകയുണ്ടായി.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls