| ലോട്ടറി പ്രശ്‌നത്തില്‍ ധനകാര്യമന്ത്രി രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്ന് കെ.സി ജോസഫ് എം എല്‍ എ |
കോട്ടയം: സംസ്ഥാന ലോട്ടറി വെട്ടിക്കുറച്ച് കേരളത്തിലെ ലോട്ടറി മേഖലയിലെ രണ്ടുലക്ഷത്തോളം പാവപ്പെട്ട തൊഴിലാളികളെ പട്ടിണിയിലാക്കിയ ധനകാര്യമന്ത്രി രാജിവയ്ക്കുന്നതുവരെ ഈ ധര്‍മ്മസമരം തുടരുമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കെ.സി. ജോസഫ് എം.എല്‍.എ. സംസ്ഥാന ലോട്ടറി നിലനിര്‍ത്തുക, ലോട്ടറി തൊഴിലാളികളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഓള്‍ കേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് -ഐ.എന്‍.ടി.യു.സി. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് അരലക്ഷം കത്തയയ്ക്കല്‍ സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ഹെഡ്‌പോസ്റ്റോഫീസിന് മുമ്പില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏത് നിയമത്തിന്റെ പിന്‍ബലത്തോടെയാണെങ്കിലും ഓണ്‍ലൈന്‍ ലോട്ടറി കേരളത്തില്‍ ആരംഭിക്കാന്‍ അനുവദിക്കില്ലായെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി. ഓഫീസില്‍നിന്നും ആരംഭിച്ച പ്രകടനം കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ജോസഫ് വാഴയ്ക്കന്‍ ഉദ്ഘാടനം ചെയ്തു. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി ലോട്ടറി തൊഴിലാളികളെ ബലികൊടുക്കാന്‍ യു.ഡി.എഫ്. അനുവദിച്ചില്ലായെന്ന് ജാഥ ഉദ്ഘാടനം ചെയ്തുകൊണ്ട് വാഴയ്ക്കന്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു. നന്തിയോട് ബഷീര്‍, കെ.പി. രാധാകൃഷ്ണന്‍, കെ.ആര്‍. സജീവന്‍, പി.വി. പ്രസാദ്, ടി.എസ്. അന്‍സാരി, ബെന്നി ജോസഫ്, ചവറ ഹരീഷ്, ജോസഫ് ആന്റണി, സാജു തോമസ്, അയ്മനം രവീന്ദ്രന്‍, പായിപ്പാട് രാധാകൃഷ്ണന്‍, സുരേഷ് പനമ്പാലം, മുരളീധരന്‍നായര്‍, ചേര്‍ത്തല ബൈജു, പി. പ്രേംജിത്, സുരേഷ് തങ്കപ്പന്‍, ടി.കെ. സന്തോഷ്, ടി.സി. റോയി, രാജേഷ് കെ. പൊന്നച്ചന്‍ ഏറ്റുമാനൂര്‍ എന്നിവര്‍ പ്രസംഗിച്ചു. |
| < മുന്‍ പേജ് | അടുത്തത് > |
|---|

കോട്ടയം: സംസ്ഥാന ലോട്ടറി വെട്ടിക്കുറച്ച് കേരളത്തിലെ ലോട്ടറി മേഖലയിലെ രണ്ടുലക്ഷത്തോളം പാവപ്പെട്ട തൊഴിലാളികളെ പട്ടിണിയിലാക്കിയ ധനകാര്യമന്ത്രി രാജിവയ്ക്കുന്നതുവരെ ഈ ധര്‍മ്മസമരം തുടരുമെന്ന് 
-°C 