| തട്ടിക്കൊണ്ടുപോയ പൊലീസുകാരില്‍ ഒരാളെ മാവോയിസ്റ്റുകള്‍ വധിച്ചു |
പാട്‌ന: ബീഹാറില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ നാല് പൊലീസുകാരില്‍ ഒരാളെ വധിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ അഭയ് യാദവാണ് വധിക്കപ്പെട്ടത്. എന്നാല്‍ പൊലിസ് വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബീഹാറിലെ ലക്കിസരായ് ജില്ലയില്‍ നിന്ന് ഞായറാഴ്ചയാണ് മാവോയിസ്റ്റുകള്‍ പൊലീസുകാരെ അപഹരിച്ചത്.അവശേഷിക്കുന്ന മൂന്നു പേരെ ജീവനോടെ തിരിച്ചുകിട്ടുന്നതിനായി മുന്നോട്ട് വച്ചിരിക്കുന്ന നിബന്ധന പാലിക്കുന്നതിന് ബീഹാര്‍ സര്‍ക്കാരിന് മാവോയിസ്റ്റുകള്‍ അനുവദിച്ച സമയ പരിധി ഇന്ന് രാവിലെ 10 മണിവരെ നീട്ടി. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ബാക്കിയുള്ളവരെയും വധിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. സമയപരിധി മേലില്‍ നീട്ടിനല്‍കില്ലെന്നും തുടര്‍ നടപടികളെക്കുറിച്ച് കേന്ദ്ര കമ്മിറ്റി തീരുമാനമെടുക്കുമെന്നും മാവോയിസ്റ്റുകള്‍ അറിയിച്ചു. തടവില്‍ കഴിയുന്ന തങ്ങളുടെ സഹപ്രവര്‍ത്തകരെ വിട്ടയക്കണമെന്നും നക്‌സല്‍ മേഖലയില്‍ നിന്ന് സുരക്ഷാ സേനകളെ പിന്‍വലിക്കണമെന്നതുമാണ് പൊലീസുകാരെ മോചിപ്പിക്കുന്നതിന് മുന്നോട്ടു വച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍. മൊഹമ്മദ് ഇഷാന്‍, രൂപേഷ് കുമാര്‍ സിന്‍ഹ, ലോക്കുസ് ടെറ്റെ എന്നിവരാണ് മാവോയിസ്റ്റുകളുടെ തടവിലുള്ളത്. ലക്കിസരായ് ജില്ലയിലെ വനമേഖലയില്‍ ഞായറാഴ്ച സുരക്ഷാ സേനയും മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ 7 പൊലീസുകാര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേ സംഭവത്തിലാണ് നാലു പൊലീസുകാരെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയത്. അതിനിടെ പൊലീസുകാരുടെ കുടുംബങ്ങള്‍ക്ക് വേണ്ട സഹായമെല്ലാം നല്‍കുമെന്നും പൊലീസുകാരെ മോചിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും ബീഹാര്‍ സര്‍ക്കാര്‍ അറിയിച്ചു. |
| < മുന്‍ പേജ് | അടുത്തത് > |
|---|

പാട്‌ന: ബീഹാറില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ നാല് പൊലീസുകാരില്‍ ഒരാളെ വധിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ അഭയ് യാദവാണ് വധിക്കപ്പെട്ടത്. എന്നാല്‍ പൊലിസ് വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബീഹാറിലെ ലക്കിസരായ് ജില്ലയില്‍ നിന്ന് ഞായറാഴ്ചയാണ് മാവോയിസ്റ്റുകള്‍ പൊലീസുകാരെ അപഹരിച്ചത്.
-°C 