ഫീസ് വര്‍ദ്ധനയ്ക്കു പിന്നില്‍ അഴിമതി: പി സി വിഷ്ണുനാഥ് എം എല്‍ എ
Imageതിരുവനന്തപുരം: പരീക്ഷാ ക്രമക്കേട് നടത്തിയെന്ന് ഹൈക്കോടതി കണ്ടെത്തിയ മാനേജ്‌മെന്റുകളെ സഹായിക്കാന്‍ വേണ്ടി മെറിറ്റ് സീറ്റില്‍ ഫീസ് വര്‍ദ്ധിപ്പിച്ചതിനു പിന്നില്‍ ഗുരുതരമായ അഴിമതിയുണ്ടെന്ന്  പി സി വിഷ്ണുനാഥ് എംഎല്‍എ ആരോപിച്ചു.
സാമൂഹികനീതി നടപ്പിലാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന സര്‍ക്കാരിന്റെ വിദ്യാഭ്യാസമന്ത്രി എം എ ബേബി, മെറിറ്റ് സീറ്റില്‍ 1,38,000 രൂപ ഫീസ് ആക്കിയത് ഏതുതരം സാമൂഹികനീതിയുടെ അടിസ്ഥാനത്തിലാണെന്ന് കേരളജനതയോട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 11 സ്വാശ്രയ മെഡിക്കല്‍കോളേജുകള്‍ നടത്തിയ പ്രവേശനപരീക്ഷയില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയ ഹൈക്കോടതി, പൊതുപ്രവേശനപരീക്ഷയുടെ റാങ്ക്‌ലിസ്റ്റില്‍ നിന്ന് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും പ്രവേശന നടപടികളാരംഭിച്ചിട്ടില്ലെന്നത് സ്വാശ്രയ മാനേജ്‌മെന്റിന്റെ വിദ്യാഭ്യാസക്കച്ചവടത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്നതിന്റെ തെളിവാണ്.

2005 ലെ പിഎ ഇനാംദാര്‍ കേസിലെ സുപ്രീംകോടതിവിധിയില്‍, ഫീസ് തീരുമാനിക്കുന്നതിനും പ്രവേശനനടപടികള്‍ കൈക്കൊള്ളുന്നതിനുമായി നിയോഗിക്കപ്പെട്ട കമ്മിറ്റി തീരുമാനിച്ച ഫീസിനേക്കാള്‍ കൂടുതല്‍ ചുമത്തുന്നത് ക്യാപിറ്റേഷന്‍ ഫീസ് വാങ്ങുന്നതായി കണക്കാക്കുമെന്ന് പറഞ്ഞിരുന്നു. സുതാര്യമല്ലാത്ത പരീക്ഷ നടത്തിയതായി തെളിഞ്ഞാല്‍ സര്‍ക്കാരിന് പ്രവേശനനടപടികള്‍ ഏറ്റെടുത്ത് നേരിട്ട് പ്രവേശനം നടത്താമെന്നും, അല്ലാത്തപക്ഷം കോളേജുകളുടെ അംഗീകാരം റദ്ദുചെയ്യാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ തീരുമാനത്തില്‍ക്കൂടി സുപ്രീംകോടതിവിധിയുടെ നഗ്നമായ ലംഘനാണ് മന്ത്രി നടത്തിയിരിക്കുന്നതെന്ന് വിഷ്ണുനാഥ് ആരോപിച്ചു.
 
രജനി എസ് ആനന്ദിന്റെ ആത്മഹത്യ, രാഷ്ട്രീയ ആയുധമാക്കി, കലാപസമരങ്ങള്‍ നടത്തി അധികാരത്തില്‍ വന്നവരാണ് തങ്ങളെന്ന് മന്ത്രി ബേബിയും കൂട്ടരും മനസ്സിലാക്കണം. പൊതുപ്രവേശനപരീക്ഷയുടെ റാങ്ക്‌ലിസ്റ്റില്‍ നിന്ന് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ ഹൈക്കോടതിവിധിയുണ്ടായിട്ടും അതിനു കാലതാമസം വരുത്തി, മെറിറ്റ് ഫീസ് ഉയര്‍ത്തി മാനേജ്‌മെന്റുകളെ സഹായിക്കുന്ന വിദ്യാഭ്യാസമന്ത്രിയുടെ നടപടി കേരളത്തിലെ ജനങ്ങള്‍ ഞെട്ടലോടെയാണ് നോക്കിക്കാണുന്നതെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls