സ്വാശ്രയ മെഡിക്കല്‍: സര്‍ക്കാര്‍ സീറ്റില്‍ ഫീസ് മൂന്നിരട്ടിയാക്കി
Imageപാവപ്പെട്ടവര്‍ക്ക് ഫീസിളവില്ല; ബേബിയുടെ സാമൂഹ്യനീതി വാദം പൊളിഞ്ഞു
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ അമ്പത് ശതമാനം സര്‍ക്കാര്‍ സീറ്റില്‍  മൂന്നിരട്ടിയായി ഫീസ് വര്‍ധിപ്പിച്ചു. 1,38,000 രൂപയാണ് പുതുക്കിയ ഫീസ്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ ഫീസില്‍ ഇളവില്ല.
ത്രിതല ഫീസ് സംവിധാനം ഒഴിവാക്കി. മുഴുവന്‍ സര്‍ക്കാര്‍ സീറ്റിലും ഒരേ ഫീസാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ട സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളെ സാഹായിക്കാനാണ് ഈ ഫീസ് വര്‍ധന.  മാനേജ്‌മെന്റുകള്‍ ഇനിയും ഫീസ് വര്‍ധിപ്പിക്കുകയാണെങ്കിലസ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ സര്‍ക്കാര്‍ സീറ്റില്‍പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ കൂട്ടിയ ഫീസ് നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ സര്‍ക്കാരുമായി കരാറൊപ്പിട്ട സ്വാശ്രയ മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തി ധാരണയായതിനുശേഷമാണ് ഫീസ് വര്‍ധിപ്പിക്കാനുള്ള നടപടിയുണ്ടായത്.
 
പ്രവേശനപരീക്ഷ റദ്ദായതോടെ വെട്ടിലായിരിക്കുന്ന മാനേജ്‌മെന്റുകള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള വഴി സര്‍ക്കാര്‍ തുറന്നുകൊടുക്കുകയാണ് ചെയ്തിരിക്കുന്നത്.സ്വാശ്രയ കരാര്‍ അട്ടിമറിക്കാന്‍ മാനേജ്‌മെന്റുകള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനിന്നു. സ്വാശ്രയ മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ ഒപ്പുവച്ച കരാര്‍ പ്രകാരം മൂന്നു തരം ഫീസ് ഘടനയാണ് മെഡിക്കല്‍ കോളജുകളിലെ  50 ശതമാനം സര്‍ക്കാര്‍ സീറ്റില്‍ നിശ്ചയിച്ചിരുന്നത്. സാമ്പത്തിക ശേഷി ഏറ്റവും  കുറഞ്ഞ വിദ്യാര്‍ഥികള്‍, , പിന്നോക്ക സമുദായത്തില്‍പ്പെടുന്ന വിദ്യര്‍ഥികള്‍,മറ്റ് വിദ്യാര്‍ഥികള്‍ എന്നിങ്ങനെ തരംതിരിച്ചാണ് ഫീസ് നിശ്ചയിച്ചിരുന്നത്.സര്‍ക്കാര്‍ സീറ്റില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ 25000 രൂപ മാത്രം വാര്‍ഷിക ഫീസായി നല്‍കിയാല്‍ മതിയായിരുന്നു. സ്വാശ്രയ ഡെന്റല്‍ കോളജുകള്‍,ആയുര്‍വേദ കോളജുകള്‍ എന്നിവയിലും സര്‍ക്കാര്‍ സീറ്റിലെ ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്.

സ്വാശ്രയ സ്ഥാപനങ്ങളിലേക്കുള്ളതുള്‍പ്പെടെയുള്ള അഞ്ചാം ഘട്ട അലോട്ട്‌മെന്റിന്റെ വിജ്ഞാപനത്തില്‍ ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്.സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളെ സഹായിക്കുന്ന വ്യവസ്ഥകള്‍ വിജ്ഞാപനത്തിലുണ്ട്. ഫീസ് വര്‍ധിപ്പിക്കാുള്ള തീരുമാനത്തോടെ ഫലത്തില്‍ സ്വാശ്രയകരാര്‍ തന്നെ അപ്രസക്തമായി.സാമൂഹ്യനീതി ഉറപ്പാക്കുന്നതിനുവേണ്ടിയാണ് സ്വാശ്രയ മാനേജുമെന്റുകളുമായി കരാര്‍ ഒപ്പിട്ടതെന്ന് വീമ്പുപറഞ്ഞുകൊണ്ടിരുന്ന സര്‍ക്കാരിന്റെയും വിദ്യാഭ്യാസ-ആരോഗ്യവകുപ്പുകളുടെയും വാക്കുകളുടെ പൊള്ളത്തരവും ഇതിലൂടെ വ്യക്തമായി.

അതേസമയം ഈ വര്‍ഷത്തെ പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനത്തിനുള്ള അഞ്ചാംഘട്ട അലോട്ട്‌മെന്റ് നടപടിക്രമങ്ങള്‍ ഇന്നാരംഭിക്കും.നാലാംഘട്ട  അലോട്ട്‌മെന്റ് വരെ ഉള്‍പ്പെടുത്തിയിരുന്നു സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത മെഡിക്കല്‍ കോളജുകളും എന്‍ജിനീയറിംഗ് കോളജുകള്‍,മൗണ്ട് സീയോന്‍ കോളജ് ഓഫ് എന്‍ജിനീയറിംഗ്, ദേവകിഅമ്മാസ് ഗുരുവായൂരപ്പന്‍  കോളജ് ഓഫ് ആര്‍ക്കിടെക്ചര്‍ എന്നീ കോളജുകളിലേക്ക് നടപടി ക്രമങ്ങള്‍ തുടരുന്നതാണ്.
അഞ്ചാം ഘട്ട അലോട്ടമെന്റില്‍  വിദ്യാര്‍ഥികള്‍ക്ക് നിലവിലുള്ള ഹയര്‍ ഓപ്ഷനുകള്‍ പുനക്രമീകരിക്കുന്നതിനും റദ്ദ് ചെയ്യുന്നതിനും പുതുതായി ചേര്‍ത്തിട്ടുള്ള കോഴ്‌സുകളിലേക്കും കോളജുകളിലേക്കും  ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ഈ മാസം എട്ടുവരെ അവസരമുണ്ടാകും. വെബ്‌സൈറ്റ് വിലാസം.  www.cee.kerala.gov.in 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls