സ്വര്‍ണ്ണത്തിന്‌ റക്കോഡ്‌ വില

Imageകൊച്ചി: സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലെത്തി. ഇന്ന്‌ നടന്ന വ്യാപാരത്തില്‍ പവന്‌ 80 രൂപവര്‍ദ്ധിച്ച്‌ റക്കോഡ്‌ വിലയായ 11,960 രൂപയായി. ഗ്രാമിന്‌ 1,495 രൂപയാണ്‌ വില.

രാജ്യാന്തര വിപണിയില്‍ ഡോളറിന്റെ വിലയിലുണ്ടായ ഇടിവും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണത്തിന്‌ പ്രിയമേറിയതുമാണ്‌ സ്വര്‍ണ്ണത്തിന്‌ റക്കോഡ്‌ വിലയായത്‌. പണപ്പെരുപ്പ ഭീഷണിയും, ഡോളറിന്റെ മൂല്യശോഷണവും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലുള്ള വിശ്വാസം വര്‍ധിപ്പിച്ചു. വില കൂടുന്ന പ്രവണത സ്വര്‍ണം വാങ്ങാന്‍ താല്‍പര്യം വര്‍ധിപ്പിക്കുമെന്നാണു വ്യാപാരികളുടെ കണക്കുകൂട്ടല്‍. വില ഉയര്‍ന്നതുകൊണ്ട്‌ സ്വര്‍ണത്തിന്റെ ഇറക്കുമതി ഗണ്യമായി കുറഞ്ഞിരിക്കുകയാണ്‌. വില ഉയര്‍ന്ന സാഹചര്യത്തില്‍ പഴയ സ്വര്‍ണ്ണം ധാരാളമായി വിപണിയിലെത്തുന്നുണ്ട്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls