കഴിയാന്‍ നേരം വിഴിഞ്ഞം
Imageഅഡോള്‍ഫ് ജെറോം
വിഴി (മിഴി) അഞ്ചുന്നത് എന്ന അര്‍ത്ഥം സ്വാംശീകരിച്ചാണ് വിഴിഞ്ഞം എന്ന പേര് രൂപം കൊണ്ടത്. വിരിന്ദം, വിരിനം, ബ്രിഞ്ചം, വിളിഞ്ചം എന്നീ വിവിധ പേരുകളും കാലാന്തരത്തില്‍ ഉപയോഗിച്ചിരുന്നു.
പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച രമണീയതയും ഒരു തുറമുഖത്തിനു അനുയോജ്യമായ തരത്തില്‍ രൂപപ്പെട്ട മറ്റു പല ഘടകങ്ങളുമാണ് ചരിത്രാതീതകാലം മുതല്‍ വിഴിഞ്ഞത്തിന്റെ പ്രാമുഖ്യത്തിന് ഹേതു. ബി.സി. ഒമ്പതാം നൂറ്റാണ്ടില്‍ സോളമന്‍ ചക്രവര്‍ത്തി വിഴിഞ്ഞവുമായി വ്യാപാരം നടത്തിയിരുന്നതായി ചരിത്ര രേഖകളുണ്ട്. എ.ഡി. 81 മുതല്‍ 96 വരെ റോമാ സാമ്രാജ്യം  ഭരിച്ചിരുന്ന ഡൊമിനീഷ്യന്‍ ചക്രവര്‍ത്തിയുടെ കാലത്ത് അലക്‌സാണ്ട്രിയയുമായി വിഴിഞ്ഞത്തിന് കച്ചവടമുണ്ടായിരുന്നു. രണ്ടാംനൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗ്രീക്ക് ഭൂമി ശാസ്ത്രകാരനായ ടോളമി വിഴിഞ്ഞത്തെക്കുറിച്ച് പ്രതേ്യകം പരാമര്‍ശിച്ചിട്ടുണ്ട്.
 
തുടര്‍ന്ന് അറബികളും റോമാക്കാരും പോര്‍ട്ടുഗീസുകാരും ഡച്ചുകാരും മറ്റു വിദേശികളും ഇവിടെ വ്യാപാരത്തിനെത്തിയിരുന്നു. പത്തേമാരികളും പായ്കപ്പലുകളും നിരന്തരം നങ്കൂരമിട്ട വിഴിഞ്ഞം എട്ടാം നൂറ്റാണ്ടോടെ പുരാതന രാജവംശങ്ങളില്‍ പേരുകേട്ട ആയ് രാജവംശത്തിന്റെ തലസ്ഥാനമെന്ന പ്രൗഢിയിലെത്തുകയും ചെയ്തു. നളന്ദ, തക്ഷശില തുടങ്ങിയ സര്‍വകലാശാലകള്‍ പോലെ പ്രശസ്തമായ കാന്തളൂര്‍ശാല വിഴിഞ്ഞത്തായിരുന്നു സ്ഥിതിചെയ്തിരുന്നത്. തമിഴിലെ പുറനാന്നൂറും അകനാന്നൂറും വിഴിഞ്ഞം തുറമുഖ പ്രധാന്യത്തെയും ആയ് രാജവംശത്തിന്റെ ആധിപത്യത്തെയും വിളിച്ചോതുന്നു. പത്താം നൂറ്റാണ്ടോടെ ചോള രാജാവായ രാജേന്ദ്ര ചോളന്‍ കാന്തളൂര്‍ ശാലയിയും നൂറ്റാണ്ടു പഴക്കമുള്ള വിഴിഞ്ഞം കോട്ടയും തകര്‍ത്ത് വിഴിഞ്ഞത്തിന് രാജേന്ദ്രചോള പട്ടണം എന്ന് പേരും നല്‍കി.
(തുടരും)

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls