ആദ്യകാല ചലച്ചിത്ര നിര്‍മ്മാതാവ് എസ് പാവമണി നിര്യാതനായി
Imageകൊച്ചി: ആദ്യകാല ചലച്ചിത്ര വിതരണക്കാരനും, നിര്‍മാതാവുമായ എസ്.പാവമണി(78) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 5.45 നായിരുന്നു അന്ത്യം. സംസ്‌കാരം നാളെ 11 മണിക്കു നടക്കും.
ഹിന്ദി ചലച്ചിത്രങ്ങള്‍ വിതരണം ചെയ്തുകൊണ്ട് 1959ലായിരുന്നു അദ്ദേഹം ചലച്ചിത്ര മേഖലയിലേയ്ക്ക് കടന്നുവന്നത്. സഹോദരന്‍ എസ്.എല്‍ പാവമണിയ്‌ക്കൊപ്പം ഷീബ ഫിലിംസ്, സിതാര, അജന്ത, നവശക്തി എന്നീ പേരുകളിലായിരുന്നു വിതരണ കമ്പനികള്‍. വിവിധ ഭാഷകളിലായി ഇരുനൂറിലേറെ ചിത്രങ്ങളാണ് അദ്ദേഹം വിതരണം ചെയ്തത്. 1972 ല്‍ എ. വിന്‍സന്റ് നിര്‍മിച്ച് സംവിധാനം ചെയ്ത ചെണ്ട എന്ന ചിത്രം വിതരണം ചെയ്തുകൊണ്ട് അദ്ദേഹം മലയാള സിനിമാ മേഖലയിലേയ്ക്കും ചുവടുവച്ചു. തുടര്‍ന്ന് മലയാള സിനിമയില്‍ സൂപ്പര്‍ മെഗാ ഹിറ്റെന്ന് വിശേഷിപ്പിയ്ക്കാവുന്ന അവളുടെ രാവുകള്‍ ഉള്‍പെടെ ഇരുപതോളം ചിത്രങ്ങള്‍ അദ്ദേഹം വിതരണം ചെയ്തു.
 
1975 ലാണ് പ്രതാപ്ചിത്ര എന്ന ബാനറില്‍ അദ്ദേഹം ചലച്ചിത്ര നിര്‍മാണകമ്പനി തുടങ്ങുന്നത്. ആദ്യ ചിത്രമായ അയോദ്ധ്യ സൂപ്പര്‍ഹിറ്റായി. തുടര്‍ന്ന് ആയിരംജന്മങ്ങള്‍(1976), അപരാധി(1977), വിളക്കും വെളിച്ചവും(1978), പൊന്നും പൂവും(1982), കളിയില്‍ അല്‍പം കാര്യം(1984), ഉയരങ്ങളില്‍(1984) തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു. അഭിനേതാക്കളുടെ പ്രതിഫലത്തുകയും ലൊക്കേഷന്‍ ചിലവുകളും ക്രമാതീതമായി വര്‍ദ്ധിച്ചതോടെ ചലച്ചിത്ര നിര്‍മാണമേഖലയില്‍ നിന്നും പാവമണി സഹോദരന്മാര്‍ പിന്‍വാങ്ങി.
1978 ല്‍ ഓള്‍ കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ സ്ഥാപക ജനറല്‍ സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഷെര്‍ളിയാണ് ഭാര്യ. മകന്‍ പ്രതാപ്, മകള്‍ ഷീബ.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls