|
പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും ഇഫ്താര്‍ വിരുന്നും നടത്തി |
ദോഹ: വടക്കേക്കാട് ഇസ്ലാമിക് കള്‍ച്ചറല്‍ അസോസിയേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍- കോളജ് പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും ഇഫ്താറും ഷാലിമാര്‍ റെസ്റ്റോറന്റില്‍ നടന്നു. റമദാന്റെ പ്രാധാന്യത്തെക്കുറിച്ച് മുഹമ്മദ് ബഷീര്‍ മൗലവി സംസാരിച്ചു.
ഐ.സി.എ അലുംനി ഖത്തര്‍ ചാപ്റ്ററിന്റെ വെബ് സൈറ്റ് (www.icaqatar.org) ലോഞ്ചിങും നടന്നു. പുതിയ ഭാരവാഹികളായി കെ.പി മുഹമ്മദ് റാഫി (പ്രസിഡന്റ്). സി.എം മുഹമ്മദ് ഷക്കീര്‍ (വൈസ് പ്രസിഡന്റ്), എ.കെ ഷംസുദ്ദീന്‍ (ജന. സെക്രട്ടറി) ജാബിര്‍, എ.കെ സുനീര്‍ (ജോയിന്‍ര് സെക്രട്ടറിമാര്‍), എം.എം മുഹമ്മദ് ഷമീര്‍ (ട്രഷറര്‍) എന്നിവരെയും നജീബുദ്ദീന്‍ എന്‍.സി, അന്‍വര്‍ സാദത്ത്, അഫ്‌സല്‍, അബ്ദുല്‍ ലത്തീഫ്, സി.എ മുജീബ്, സുബൈര്‍ സിദ്ദീഖ്, എ.കെ ഫൈസല്‍, ഹാരിസ്, ഹക്കീം, ജിനീഷ് എന്നിവരും കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.
|