| ബര്‍ണാഡ് ഷാ പറഞ്ഞ ലോക സത്യം |
|
സൂക്ഷിക്കുവാന്‍ സ്ഥലമില്ലാത്തതിനാല്‍ നശിച്ചുപോകുവാന്‍ ഇടയുള്ള ഭക്ഷ്യധാന്യങ്ങള്‍ പാവങ്ങള്‍ക്ക് സൗജന്യമായോ സൗജന്യ നിരക്കിലോ കൊടുക്കുവാനുള്ള സുപ്രീം കോടതി ഉത്തരവ് ഈയിടെ വന്നിരുന്നു.
എന്നാല്‍ ഇക്കാര്യം പ്രായോഗികമല്ലായെന്നാണ് കേന്ദ്ര ഭക്ഷ്യമന്ത്രി ശരദ് പവാര്‍ പ്രതികരിച്ചത്. പ്രായോഗികമല്ലാത്ത കാര്യങ്ങള്‍ നടപ്പിലാക്കണമെന്ന് പറയുവാന്‍ മാത്രം അറിവില്ലാത്തവരാണ് സുപ്രീകോടതി ജഡ്ജിമാരെന്ന് ജനം വിശ്വസിക്കുമെന്ന് തോന്നുന്നില്ല. കോടതി വിധി പലതും സര്‍ക്കാര്‍ നടപ്പിലാക്കാറില്ല എന്നതാണ് യഥാര്‍ത്ഥ്യം. നശിച്ചുപോകുന്ന ഒരു സാധനം ആറ്റില്‍ കളഞ്ഞാലും ദാനം കൊടുത്താലും എന്താണ് വ്യത്യാസം? രാഷ്ട്രീയ ഇടപെടലുകളെ അതിജീവിക്കുവാന്‍ കോടതികള്‍ക്കേ കഴിയൂ. ജനതയുടെ അവസാന ആശ്രയമായ കോടതിയും രാഷ്ട്രീയവല്‍ക്കരിയ്ക്കപ്പെട്ട് കഴിഞ്ഞാല്‍ കോടതി കൊണ്ടും ജനത്തിന് ഗുണമില്ല. ബര്‍ണാഡ്ഷാ പറഞ്ഞപോലെ നിയമത്തിന്റെ വലയില്‍ പെടുന്ന ചെറുപ്രാണികള്‍ അതില്‍ പെടും. വലിയവ വലപൊട്ടിച്ച് പറന്ന് പോകും. നിയമം ലോകത്ത് എല്ലായിടത്തും ഏതാണ്ട് ഒരേപോലെ തന്നെയാണ്. പക്ഷേ ദരിദ്ര രാഷ്ട്രങ്ങളില്‍ പണത്തിന് ശക്തി കൂടുമെന്നുമാത്രം. പൗലോസ് ഊഡന്‍ കോമ്പാറ |
| < മുന്‍ പേജ് | അടുത്തത് > |
|---|


-°C 