ദേശത്തിന്റെ നടന് ഗ്രാമത്തിന്റെ അശ്രു പുഷ്പങ്ങള്‍....
Imageപാനൂര്‍: മലയളാ സിനിമാലോകത്ത് നിറഞ്ഞു നിന്നിരുന്ന സുബൈറിന്റെ ആകസ്മിക നിര്യാണം ചൊക്ലി പ്രദേശത്തുകാര്‍ക്ക് താങ്ങാനാവുന്നതിലുമപ്പുറമായിരുന്നു. പാനൂര്‍ മേഖലയില്‍ നിന്നും സിനിമാ ലോകത്ത് എത്തിയ അപൂര്‍വ നടനായിരുന്നു സുബൈര്‍.
കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് ഹൃദയാഘാതം മൂലം സുബൈര്‍ എറണാകുളത്ത് വെച്ച് അന്തരിച്ചത്. നൂര്‍-മേക്കുന്ന്-ചൊക്ലി, തലശ്ശേരി മേഖലയിലായിരുന്നു സുബൈറിന്റെ ആദ്യകാല അഭിനയ കളരി. പാനൂര്‍ ബസ്സ്റ്റാന്റ് പരിസരത്തെ അച്ചാറമ്പത്ത് വീട്ടിലായിരുന്നു ബാല്യകാലം. പാനൂര്‍ ഹൈസ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം, കലാ-സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളില്‍ കുട്ടിക്കാലം മുതല്‍ ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നു.
നിരവധി സമ്മാനങ്ങള്‍ സ്‌കൂള്‍ തലത്തില്‍ വാങ്ങി കൂട്ടിയിട്ടുണ്ട്. ആദ്യകാല സിനിമാ നിര്‍മാതാവും അയല്‍വാസിയുമായിരുന്ന പരേതനായ കെ.പി അഹമ്മദാണ് സുബൈറിന്റെ പ്രചോദനം.
 
ഏറെ കാലം പാനൂരില്‍ തന്നെയായിരുന്നു. പിന്നീട് മേക്കുന്ന് മതിയമ്പത്ത് വീട്ടിലായിരുന്നു. തുടര്‍ന്നാണ്  കവിയൂരിലേക്ക് താമസം മാറ്റിയത്. സിനിമാ മോഹം തലയ്ക്ക് പിടിച്ച് നടക്കുന്നതിനിടയിലാണ് നിര്‍മാണ മേഖലയിലേക്കും ചുവട് വെച്ചത്.ആദ്യം അഭിനയിച്ച സിനിമ വെളിച്ചം കണ്ടില്ല. പിന്നീട് അഭിനയിക്കാന്‍ അവസരങ്ങള്‍ വന്നു. ഏകദേശം 200 ഓളം സിനിമകളില്‍ അഭിനയിച്ചു. രാഷ്ട്രീയക്കാരനായും, പോലീസുകാരനായും,  വില്ലനായും പ്രധാന റോളുകളില്‍ നിറഞ്ഞ് നിന്നു. 1992 ല്‍ മാന്ത്രിക ചെപ്പിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. സിനിമകളില്‍ നിറഞ്ഞ് നിന്നതോടുകൂടി സ്വദേശവുമായുള്ള ബന്ധത്തില്‍ അല്‍പ്പം അകലം സൂക്ഷിച്ചു.  

പ്രദേശങ്ങളിലെ കലാ-സാംസ്‌ക്കാരിക പരിപാടികളില്‍ മുഖം കാണിക്കാന്‍ വൈമുഖ്യം കാണിച്ചു. പുത തലമുറയ്ക്ക് ചൊക്ലി സ്വദേശിയാണെന്നറിയാല്‍ പോലും പറ്റാതായി. അസാധാരണ അഭിനയ ശേഷിയായിരുന്നു സുബൈറിന്. അത്യുഗ്രന്‍ ഡയലോഗുകളും പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്നതായിരുന്നു.
ഭാര്യയുടെ പ്രസവവുമായാണ് സുബൈര്‍ എറണാകുളത്ത് എത്തിയത്. നാട്ടിലേക്ക് വരുന്നത് മാറ്റിവെക്കുകയായിരുന്നു. ത്രില്ലര്‍ എന്ന സിനിമയിലെ അവസാന ചില രംഗങ്ങള്‍ കൂടി അഭിനയിച്ച് തീര്‍ക്കാനായിരുന്നു തിരിച്ച് വരവ് മാറ്റിയത്.
ഭാര്യ ദില്‍ഷദ്. അമനും, മൂന്നാഴ്ച പ്രായമുള്ള ഒരു പെണ്‍കുട്ടിയും മക്കളാണ്. സുബൈറിന്റെ നിര്യാണം പ്രദേശത്തുകാര്‍ക്ക് തീരാ നഷ്ടമാണ്. എന്നും അഭിമാന പൂര്‍വം നാട്ടുകാര്‍ ഉയര്‍ത്തിക്കാട്ടുന്ന ശ്രദ്ധേയനായ നടനായിരുന്നു സുബൈര്‍.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls