| നഗരക്കൊയ്ത്ത്-22 |
ദളിതരുടെ ഭൂമി കയ്യേറി കല്യാണ മണ്ഡപം പണിയുന്നു നിസാര്‍ മുഹമ്മദ് ഗരത്തില്‍ വാഹന ബാഹുല്യം മൂലം വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാനോ വാഹനങ്ങള്‍ അലക്ഷ്യമായി റോഡില്‍ പാര്‍ക്ക് ചെയ്യുന്നതു തടയാനോ അധികൃതര്‍ തയാറാകുന്നില്ല.
ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണു നഗരസഭ പാര്‍ക്കിങ് ഏരിയകള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ടത്. സ്ഥലം ലഭ്യമാക്കുന്നതിനായി സ്ഥലം ഉടമകളുമായി മൂന്നു തവണ ചര്‍ച്ചകള്‍ നടത്തിയെന്നും ചര്‍ച്ചകള്‍ പരാജയപ്പെട്ടുവെന്നുമാണ് നഗരസഭാ അധികൃതര്‍ നല്‍കുന്ന വിശദീകരണം. കുറഞ്ഞ വിലയ്ക്കു സ്ഥലം നല്‍കാന്‍ ഉടമകള്‍ തയാറല്ലാത്തതിനാല്‍ തീരുമാനമാകാത്തതെന്നും ഇവര്‍ പറയുന്നു. സ്ഥലം ഉടമകളുമായി സമവായത്തിലെത്തുന്നതിനു നഗരസഭ തയാറാകണമെന്നു പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇത് മുഖവലിയ്‌ക്കെടുക്കാന്‍ നഗരസഭാ അധികൃതര്‍ തയ്യാറല്ല. സര്‍ക്കാര്‍ ഭൂമി ജനങ്ങള്‍ കയ്യേറുന്നുവെന്നാണ് ഇതുവരെ കേരളം കേട്ടിട്ടുള്ള ആക്ഷേപം. പക്ഷേ തിരുവനന്തപുരം നഗരത്തില്‍ മറ്റൊരു തമാശ കൂടിയുണ്ട്. ഭൂരഹിതരായ പട്ടികജാതിക്കാര്‍ക്ക് വിതണം ചെയ്യുന്നതിനുവേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി നഗരസഭ കയ്യേറുകയാണ്. ആറ്റുകാല്‍ ക്ഷേത്രത്തിലേക്കു പോകുന്ന റോഡില്‍ എംഎസ്‌കെ നഗറിലുള്ള ഭൂമി മഹാരാജാവിന്റെ കാലത്ത് ഭണ്ഡാരം വകയായിരുന്നു. ചാല, കരിമഠം, പുത്തരിക്കണ്ടം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വികസനത്തിന്റെ പേരില്‍ കുടിയിറക്കിയവരെ പുനരധിവസിപ്പിക്കാന്‍ ഇവിടെ പട്ടികജാതി വകുപ്പ് ഭൂമിഏറ്റെടുത്തിരുന്നു. 1957ല്‍ പട്ടികജാതി-പട്ടികവര്‍ഗ മന്ത്രിയായിരുന്ന ചാത്തന്‍മാസ്റ്ററാണ് പട്ടികജാതിക്കാര്‍ക്കുവേണ്ടി ശിങ്കാരത്തോപ്പ് കോളനി സ്ഥാപിച്ചത്. കോളനിക്ക് അകത്ത് ഒന്നര ഏക്കര്‍ സ്ഥലം പിന്നീടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിയിട്ടിരുന്നു. പട്ടികജാതി വകുപ്പിന്റെ ഈ സ്ഥലം ഇപ്പോള്‍ നഗരസഭ കൈയേറി കല്യാണ മണ്ഡപം കെട്ടുന്നതിനു തറക്കല്ലിടാന്‍ പോവുകയാണ്. രണ്ടും മൂന്നും സെന്റിലെ കൂരയ്ക്കുള്ളില്‍ മൂന്നും നാലും കുടുംബങ്ങള്‍ കഴിയുന്ന ഈ കോളനിവാസികളുടെ ഭുരാഹിത്യം പരിഹരിക്കേണ്ടവര്‍ തന്നെയാണ് ഇതുചെയ്യുന്നത്. 50 ലക്ഷം രുപയുടെ പദ്ധതിയാണ് നഗരസഭ ഇവിടെ നടപ്പാക്കാന്‍ പോകുന്നതെന്നാണ് ഇപ്പോഴറിയുന്നത്. പട്ടികജാതിക്കാരുടെ എസ്‌സി, എസ്ടി ഫണ്ട് ഉപയോഗിച്ച് ഭൂരഹിതര്‍ക്ക്് വിതരണം ചെയ്യാന്‍വേണ്ടി വാങ്ങിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിയമലംഘനമാണെന്ന കാര്യം പോലും നഗരസഭ പരിഗണിച്ചിട്ടില്ല. അമ്പലത്തറ കല്ലടിമുക്കില്‍ ഒന്‍പതരയേക്കര്‍ 1993ല്‍ എസ്‌സിപി ഫണ്ടില്‍ മൂന്ന് കോടി രൂപ ഉപയോഗിച്ച് വാങ്ങിയ ഭൂമിയാണ്. ഭൂരഹിതരായ പട്ടികജാതിക്കാര്‍ക്ക് വീടുവച്ച് വിതരണം ചെയ്യാനായിരുന്നു പദ്ധതി. ഇപ്പോള്‍ ഈ ഭൂമിക്കു നടുവിലൂടെ പുഴ കടന്ന് അപ്പുറം പോകുന്നതിനുള്ള പാലം പണിയുകയാണ്. ഒപ്പം പാറപൊട്ടിക്കുന്ന ഒരു സ്വകാര്യവ്യക്തിയുടെ കമ്പനിക്ക് ഭൂമി കോര്‍പറേഷന്‍ വാടകയ്ക്ക് കൊടുത്തിരിക്കുന്നു. നഗരസഭയില്‍ പട്ടികജാതിക്കാരുടെ വികസനത്തിനുവേണ്ടി മാറ്റിവച്ച പതിമൂന്ന് കോടി രുപ ചെലവഴിക്കാതെ കിടപ്പുണ്ട്. അതേസമയം, പട്ടികവിഭാഗങ്ങളുടെ ഫണ്ട് ഉപയോഗിച്ച് അവര്‍ക്ക് വീടുവെച്ചു നല്‍കാന്‍വേണ്ടി ഏറ്റെടുത്ത ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുന്നു. ഭൂരഹിതരായ ദലിതര്‍ നഗരത്തില്‍റോഡ് പുറമ്പോക്കിലും പുഴയോരങ്ങളിലും തോടുവക്കിലും കഴിഞ്ഞുകൂടുകയാണ്. താരുവല്ലം വാര്‍ഡില്‍മാത്രം പ്രശ്‌നങ്ങള്‍ക്ക് റോഡ് പുറമ്പോക്കില്‍ തൊണ്ണൂറ്റിയാറു പട്ടികജാതി കുടുംബങ്ങള്‍ കഴിയുന്നുണ്ട്. ഇവരുടെ ഭൂരാഹിത്യത്തിന് പരിഹാരമായി ഭൂമി കണ്ടെത്തി വിതണം ചെയ്യേണ്ട അധികാരികളാണ് നിലവില്‍ പട്ടികജാതിക്കാരുടെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ അവര്‍ക്ക് അവകാശപ്പെട്ട ഭൂമി മറ്റ് ആവശ്യങ്ങള്‍വേണ്ടി ഉപയോഗിക്കുന്നത്. കാര്യാലയത്തില്‍ എലിശല്യം വികസന സ്തംഭനത്തിന്റെയും അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും പ്രത്യക്ഷ ഉദാഹരണമായി മാറിയ തിരുവനന്തപുരം നഗരസഭയിലെ മറ്റൊരു തമാശയാണ് നഗരസഭാ കാര്യാലയത്തിലെ എലിശല്യം. കൗണ്‍സില്‍ ഹാളിലെ മൈക്കുകളുടെ കേബിളുകളാണ് ഇവയുടെ ഇഷ്ട ഭക്ഷണം. കൗണ്‍സില്‍ അംഗങ്ങള്‍ ചര്‍ച്ചയ്ക്ക് എഴുന്നേറ്റു മൈക്കില്‍ പിടിക്കുമ്പോഴാണ് കേബിള്‍ കട്ടായ വിവരം അറിയുക. രണ്ടു വര്‍ഷത്തിലധികമായി കൗണ്‍സില്‍ ഹാളാണ് എലികളുടെ സ്ഥിരം താവളം. കൗണ്‍സിലര്‍മാരുടെ കാലിനടിയിലൂടെയാണ് എലികളുടെ സഞ്ചാരം. വിഷം വയ്ക്കാനും ആക്രമിച്ചു പിടിക്കാനും ഹെല്‍ത്ത് ഓഫിസര്‍ അടക്കമുള്ളവര്‍ക്കു സമയമില്ലെന്നാണു ഇത് സംബന്ധിച്ച് നഗരസഭയ്ക്കുള്ളിലെ സംസാരം. ദിവസം കഴിയുംതോറും എലികളുടെ എണ്ണം പെരുകുന്നു. കൗണ്‍സില്‍ ഹാളിന്റെ ഫ്‌ളോറും ഡയസും തടിയില്‍ തീര്‍ത്തതാണ്. ഈ കൗണ്‍സില്‍ അധികാരത്തില്‍ വന്നതിനു ശേഷം നിര്‍മിച്ച പുതിയ കൗണ്‍സില്‍ ഹാളിലാണ് എലി ശല്യം രൂക്ഷമായത്. (തുടരും) |
| < മുന്‍ പേജ് | അടുത്തത് > |
|---|

ദളിതരുടെ ഭൂമി കയ്യേറി കല്യാണ മണ്ഡപം പണിയുന്നു
-°C 