| സ്വയരക്ഷയ്ക്കായി പ്രത്യാക്രമണം നടത്താന്‍ വ്യോമസേനയ്ക്ക് അനുവാദം നല്‍കും: എ കെ ആന്റണി |
|
ന്യൂഡല്‍ഹിയില്‍ വ്യോമസേനയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പ്രതിരോധ മന്ത്രി വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. അര്‍ദ്ധസൈനീക വിഭാഗങ്ങളെ നിര്‍ദ്ദിഷ്ട മേഖലകളിലെത്തിക്കുകയും അപകടം സംഭവിച്ചവരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കുകയുമായിരിക്കും വ്യോമസേനയുടെ പ്രധാന ചുമതല. ഇതിനിടയില്‍ മാവോയിസ്റ്റ് അക്രമണം നേരിടേണ്ടിവന്നാല്‍ സ്വരക്ഷയ്ക്ക് പ്രത്യാക്രമണം നടത്താനാണ് വ്യോമസേനയ്ക്ക് അനുവാദമുണ്ടാകുക. മാവോയിസ്റ്റുകള്‍ക്കെതിരേ സൈന്യത്തെ ഉപയോഗിക്കില്ലെന്നും പ്രധാനമായും പോലിസ് സേനയെയാണ് ഉപയോഗിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. പോലിസ് സേനയെ സഹായിക്കാന്‍ വ്യോമസേനയ്ക്കും അര്‍ദ്ധസൈനീക വിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശമുണ്ട്.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

ന്യൂഡല്‍ഹി: മാവോയിസ്റ്റുകള്‍ക്ക് എതിരെയുള്ള നടപടകള്‍ക്കിടെ സ്വരക്ഷയ്ക്കായി പ്രത്യാക്രമണം നടത്താന്‍ വ്യോമസേനയ്ക്ക് അനുവാദം നല്‍കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി വ്യക്തമാക്കി. പ്രതിരോധ മന്ത്രാലയത്തിന്റെ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടെയായിരിക്കും അനുമതി നല്‍കുന്നത്. 
-°C 