|
തൃശൂരില്‍ അമ്മയും മൂന്ന് മക്കളും വിഷം കഴിച്ച മരിച്ച നിലയില്‍ |
തൃശൂര്‍: തൃശൂര്‍ കൊടകരയ്ക്കടുത്ത് ആളൂരില്‍ അമ്മയും മൂന്ന് മക്കളും വിഷം കഴിച്ച് മരിച്ച നിലയില്‍. ആളൂര്‍ മാടവന ജോയിയുടെ ഭാര്യ ഗ്രേസി(40), മക്കളായ ജിനി(12), വിനി(10), റിനി (ഏഴ്) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ വീട്ടിലെ കിടപ്പുമുറിയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹങ്ങള്‍ക്ക് സമീപത്തുനിന്ന് ഫ്യൂറഡാന്‍, കോള എന്നിവയുടെ കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. പുലര്‍ച്ചെ കുട്ടികളുടെ ഞെരക്കം കേട്ടും ഫ്യുറഡാന്റെ ഗന്ധത്താലും ഉണര്‍ന്ന ജോയി ഇവരെ അവശനിലയില്‍ കണ്ടതിനെ തുടര്‍ന്ന് തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന പിതാവ് കുഞ്ഞിപ്പെയിലോതിനെയും സമീപത്തെ വീടുകളിലുള്ള ബന്ധുക്കളേയും വിളിച്ചുണര്‍ത്തി ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജോയി ബധിരനാണ്. മരണകാരണം വ്യക്തമല്ല. സാമ്പത്തിക കാരണമല്ല മരണത്തിലേയ്ക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പോലീസ്.
|