നഗരക്കൊയ്ത്ത്‌-16

Imageപിടിപ്പുകേടുമൂലം കേന്ദ്രപദ്ധതി പോയി

ഇ.പി മുഹമ്മദ്‌

സൗന്ദര്യവല്‍ക്കരണം പൊടിപൊടിക്കുന്ന നഗരത്തിന്റെ യഥാര്‍ത്ഥ ചിത്രം കാണണമെങ്കില്‍ മഴക്കാലത്ത്‌ നഗരത്തിലെത്തിയാല്‍ മതി. മഴയൊന്നുപെയ്താല്‍ നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലാവും.
ദിവസങ്ങളോളം വെള്ളക്കെട്ട്‌ റോഡില്‍ തന്നെ. ടൗണില്‍ ഇറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥ. ഇതിന്‌ പരിഹാരം കാണാന്‍ കോര്‍പ്പറേഷന്‍ ഭരണ നേതൃത്വത്തിന്‌ കഴിയാതെ പോയതിന്റ ദുരിതം പേറുന്നത്‌ നഗരവാസികളും. വെള്ളക്കെട്ടിന്‌ ശാശ്വത പരിഹാരം കാണാന്‍ കേന്ദ്രസഹായം മാത്രമാണ്‌ പോംവഴിയെന്ന നിലപാടിലാണ്‌ കോര്‍പ്പറേഷന്റെ ഇപ്പോഴത്തെ ഭരണാധികാരികള്‍.

വെള്ളക്കെട്ട്‌ പരിഹരിക്കാന്‍ 202 കോടി രൂപയുടെ പ്രൊജക്ട്‌ തയ്യാറായിട്ട്‌ മാസങ്ങളായി. എന്നാല്‍ പണം ഇല്ലാത്തതിനാല്‍ പദ്ധതി മുടങ്ങിക്കിടക്കുകയാണ്‌. ഇത്‌ നടപ്പിലാവാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായിക്കണമെന്ന്‌ ഈയിടെ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടിരുന്നു. അതേസമയം ഫണ്ട്‌ ലഭിക്കുന്നതിനുള്ള പ്രൊപ്പോസല്‍ വേണ്ടവിധം കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിക്കാന്‍ അധികൃതര്‍ക്ക്‌ കഴിഞ്ഞിട്ടില്ല.

 

മഴവെള്ളം ഒഴുക്കിവിടാന്‍ കെ എസ്‌ യു ഡി പിയുടെ ഭാഗമായി 30 കോടിയുടെ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാല്‍ ഇതില്‍ 16 കോടിക്ക്‌ മാത്രമാണ്‌ ടെണ്ടര്‍ നടപടിയായത്‌. ഇതിന്റെ പ്രവൃത്തി ആരംഭിച്ചിട്ടുമില്ല. മഴക്കാലത്ത്‌ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ നഗരത്തിലെ രാജാജി, പാവമണി, ഇന്ദിരാഗാന്ധി റോഡുകള്‍ മഴക്കാലത്ത്‌ വെള്ളത്തിനടിയിലാവുന്നത്‌ പതിവാണ്‌. ഇത്തവണയും ഈ അവസ്ഥക്ക്‌ മാറ്റമൊന്നുമില്ല. ജാഫര്‍ഖാന്‍ കോളനി, ജവഹര്‍ കോളനി, മുത്തന്‍പ്പന്‍കാവ്‌ പ്രദേശങ്ങളിലും വെള്ളംകയറും. മഴവെള്ളം കനോലി കനാലിലേക്കും കല്ലായ്‌ പുഴയിലേക്കും ഒഴുകിപ്പോകാത്തതാണ്‌ പ്രശ്നങ്ങള്‍ക്ക്‌ കാരണം. കനാലിലേക്കുള്ള ഓടകളില്‍ പലതും മണ്ണുനിറഞ്ഞിരിക്കുകയാണ്‌. കനോലി കനാലിന്റെയും കല്ലായ്‌ പുഴയുടെയും സ്ഥിതിയും വ്യത്യസ്തമല്ല.

 

പല ഭാഗത്തും മാലിന്യങ്ങള്‍ കുന്നുകൂടിയിരിക്കുന്നു. ഇത്‌ വെള്ളത്തിന്റെ ഒഴുക്കിനെ തടയുന്നു. കല്ലായ്‌ പുഴയുടെ ആഴം വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇത്‌ അധികൃതര്‍ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌. സൗന്ദര്യവല്‍ക്കരണത്തിന്റെ വികൃതമുഖമായി മാറിയ വെള്ളക്കെട്ട്‌ പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഒന്നുംചെയ്യാത്ത കോര്‍പ്പറേഷന്‍ ഭരണനേതൃത്വത്തില്‍ നിന്ന്‌ ഇനിയൊന്നും പ്രതീക്ഷിക്കേണ്ടെന്നാണ്‌ നഗരവാസികള്‍ പറയുന്നത്‌. കോടിക്കണക്കിന്‌ രൂപയുടെ കേന്ദ്രസഹായം വേണ്ടെന്ന്‌ വെക്കാനുള്ള 'ധീരത' കോഴിക്കോട്‌ കോര്‍പ്പറേഷന്‌ മാത്രമേ ഉണ്ടാവൂ.

 

രാജ്യത്തെ പ്രമുഖ നഗരങ്ങളുടെ വികസനം മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച ജവഹര്‍ലാല്‍ നെഹ്‌റു ദേശീയ നഗര വികസന പദ്ധതി കോഴിക്കോടിന്‌ നഷ്ടപ്പെടുത്തിയതിലൂടെ നഗരത്തിലെ മുഴുവന്‍ ജനങ്ങളെയുമാണ്‌ കോര്‍പ്പറേഷന്‍ വഞ്ചിച്ചത്‌. തക്കസമയത്ത്‌ പ്രൊജക്ട്‌ സമര്‍പ്പിക്കാത്തതാണ്‌ നെഹ്‌റു നഗര വികസന പദ്ധതി നഷ്ടപ്പെടാന്‍ ഇടയാക്കിയത്‌. പദ്ധതി കോഴിക്കോടിന്‌ ലഭിക്കുമെന്ന്‌ ഏറെക്കുറെ ഉറപ്പായിരുന്നു. കോര്‍പ്പറേഷന്റെ പദ്ധതിരേഖ മാത്രമായിരുന്നു വേണ്ടിയിരുന്നത്‌. എന്നാല്‍ ഇക്കാര്യത്തില്‍ തികഞ്ഞ അനാസ്ഥയാണ്‌ കോര്‍പ്പറേഷന്‍ ഭരിക്കുന്നവരുടെ ഭാഗത്തുനിന്ന്‌ ഉണ്ടായത്‌.
(തുടരും)

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls