കോട്ടയ്ക്കല്‍ ശിവരാമന്‍ അന്തരിച്ചു
Imageപാലക്കാട്‌: പ്രശസ്ത കഥകളി ആചാര്യന്‍ കോട്ടയ്ക്കല്‍ ശിവരാമന്‍ (74) അന്തരിച്ചു. രാത്രി വൈകി ചേര്‍പ്പുളശ്ശേരിക്കടുത്ത്‌ കാറല്‍മണ്ണയിലുള്ള വസതിയിലായിരുന്നു അന്ത്യം. അഞ്ച്‌ ദശകങ്ങളായി നൂറുകണക്കിന്‌ അരങ്ങുകളില്‍
 വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ച അനുഗ്രഹീത കലാകാരനായിരുന്നു ശിവരാമന്‍. കീചകവധത്തിലെ സൈരന്ധ്രിയും കുചേലവൃത്തത്തിലെ കൃഷ്ണനും നളചരിതത്തിലെ പുഷ്കരനും അദ്ദേഹത്തിന്റെ അനശ്വരവേഷങ്ങളാണ്‌. പെണ്‍വേഷങ്ങളിലാണ്‌ ഏറെ പ്രാഗത്ഭ്യം പ്രകടമാക്കിയത്‌. കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്‌, സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞവര്‍ഷത്തെ കഥകളി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്‌.
 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls