ഇന്ത്യന്‍ ശാസ്ത്രരംഗം-5
Imageഭക്ഷ്യോല്‍പാദനത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്‌
ഡോ. എം.എന്‍. ശ്രീധരന്‍ നായര്‍
ഭാരതത്തില്‍ 14 ദശലക്ഷം ആളുകള്‍ ക്ഷയരോഗബാധിതരാണെന്ന്‌ കണക്കാക്കിയിരിക്കുന്നു. ഇവരില്‍ 33.5 ദശലക്ഷം പേര്‍ രോഗം സംക്രമിപ്പിക്കാന്‍ ശേഷിയുള്ളവരാണ്‌.
വര്‍ഷംതോറും 5 ലക്ഷം പേര്‍ ക്ഷയരോഗം കാരണം മരണമടയുന്നു. 22.5 ദശലക്ഷം പേര്‍ക്ക്‌ പുതുതായി ക്ഷയരോഗം ബാധിക്കുന്നുമുണ്ട്‌. ക്ഷയരോഗം തിരിച്ചുവരവിന്റെ പാതയിലാണ്‌. ഭാരതത്തിലെ ദേശീയ മലേറിയ നിര്‍മ്മാര്‍ജന പരിപാടി ഏതെങ്കിലും പകര്‍ച്ചവ്യാധിക്കെതിരെ നടപ്പിലാക്കിയ ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപരിപാടിയാണ്‌. 1958ലാണ്‌ ഇതാരംഭിച്ചത്‌. 1965 ആയപ്പോഴേയ്ക്കും രോഗബാധിതരുടെ എണ്ണം 750 ലക്ഷത്തില്‍നിന്ന്‌ കേവലം ഒരു ലക്ഷമായി കുറഞ്ഞു. മരണം പൂര്‍ണമായും ഒഴിവാക്കാനും കഴിഞ്ഞു. നിര്‍ഭാഗ്യവശാല്‍ ഈ നേട്ടങ്ങള്‍ തുടര്‍ന്ന്‌ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. മലിനമായ ചുറ്റുപാടുകളും ഉഉഠയ്ക്കെതിരെ പ്രതിരോധ ശേഷി നേടിയ കൊതുകുകളും മരുന്നുകള്‍ക്കെതിരെ പ്രതിരോധശേഷി നേടിയ രോഗാണുക്കളും ഈ സ്ഥിതി വിശേഷത്തിന്‌ കാരണമായി.
 
 

ഏറ്റവും ഭീതിജനകമായിട്ടറിയപ്പെടുന്ന രോഗമാണ്‌ ക്യാന്‍സര്‍. പ്രതിവര്‍ഷം ഏതാണ്ട്‌ മൂന്നുലക്ഷം ക്യാന്‍സര്‍ രോഗികള്‍ ഇന്ത്യയില്‍ മരണമടയുന്നു. ആരംഭത്തില്‍ തന്നെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ മാത്രമെ ചികില്‍സ ഫലപ്രദമാകൂ എന്നവിശ്വാസം നിലവിലുണ്ട്‌. ഇന്ത്യയില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്നത്‌ വായിലും, ഗര്‍ഭാശയത്തിലും സ്തനങ്ങളിലും ശ്വാസകോശത്തിലും ഉണ്ടാകുന്ന ക്യാന്‍സറാണ്‌. എതാണ്ട്‌ 36 ശതമാനം ക്യാന്‍സര്‍ രോഗം പുകയിലയുടെ ഉപയോഗംമൂലം ഉണ്ടാകുന്നതാണെന്ന്‌ കണക്കാക്കപ്പെട്ടിട്ടുണ്ട്‌. 1975ല്‍ നാഷണല്‍ ക്യാന്‍സര്‍ കണ്‍ട്രോള്‍ പ്രോഗ്രാം ആരംഭിച്ചു.

 

ആരോഗ്യ വിദ്യാഭ്യാസത്തിലൂടെ പുകയിലയുടേയും മറ്റും ദൂഷ്യഫലങ്ങള്‍ ജനങ്ങളെ ധരിപ്പിക്കാനുള്ള ബോധവല്‍ക്കരണം, കഴിയുന്നതും നേരത്തെ രോഗം കണ്ടെത്തല്‍, ചികില്‍സ എന്നീ നടപടികളാണ്‌ ക്യാന്‍സര്‍ നിയന്ത്രണത്തിനായി സ്വീകരിക്കുന്നത്‌. ഗുരുതരമായ അവസ്ഥയിലെത്തിയ രോഗികള്‍ക്ക്‌ ചികില്‍സ ലഭ്യമാക്കുന്നതിന്‌ റഫറല്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന റീജിയണല്‍ ക്യാന്‍സര്‍ സെന്ററുകളെ ശക്തിപ്പെടുത്തിയിട്ടുണ്ട്‌.

 

കൃഷിയും ഭക്ഷ്യോല്‍പാദനവും
കാര്‍ഷിക രംഗത്ത്‌ ഗവേഷണങ്ങളിലൂടെ വന്‍പിച്ച മാറ്റങ്ങള്‍ വരുത്താന്‍കഴിഞ്ഞു. തന്മൂലം ഭക്ഷ്യോല്‍പാദനത്തില്‍ അഭൂതപൂര്‍വ്വമായ വര്‍ദ്ധനയാണുണ്ടായിട്ടുള്ളത്‌. ഭക്ഷ്യസ്വയംപര്യാപ്തത പൂര്‍ണ്ണമായും കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും, ക്ഷാമവും പട്ടിണി മരണങ്ങളും ഒഴിവാക്കാനും ഭക്ഷ്യ ഇറക്കുമതി വലിയൊരളവുവരെ കുറയ്ക്കാനും കഴിഞ്ഞിട്ടുണ്ടെന്നുള്ളത്‌ ശ്രദ്ധേയമായ നേട്ടമാണ്‌. നമ്മുടെ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വിജയമാണ്‌ ഹരിതവിപ്ലവത്തിലും, ധവള വിപ്ലവത്തിലും പ്രതിഫലിക്കുന്നത്‌. ഭക്ഷ്യോല്‍പാദനത്തില്‍ ലോകത്ത്‌ രണ്ടാം സ്ഥാനത്ത്‌ എത്തിനില്‍ക്കുകയാണ്‌ ഭാരതം.

 

ജലസേചന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചും പുതിയ ഇനം വിളകളും വിത്തുകളും വികസിപ്പിച്ചെടുത്തും ശാസ്ത്രീയമായ കൃഷി സമ്പ്രദായങ്ങള്‍ സ്വീകരിച്ചും രാസവളങ്ങളും, കീടനാശിനികളും ഉപയോഗിച്ചും മെച്ചപ്പെട്ട ധാന്യസംഭരണ സംവിധാനങ്ങളും, ഭക്ഷ്യസംസ്കരണ സങ്കേതങ്ങളും ആവിഷ്ക്കരിച്ചും ആണ്‌ ഭക്ഷ്യപ്രശ്നത്തിന്‌ പരിഹാരം കാണാന്‍ ശ്രമിച്ചത്‌. ധവളവിപ്ലവം എന്നറിയപ്പെടുന്ന പദ്ധതി വഴി പാലുല്‍പാദനത്തില്‍ വന്‍ വര്‍ദ്ധനവുണ്ടാക്കാന്‍ കഴിഞ്ഞതാണ്‌ മറ്റൊരു ശാസ്ത്ര സാങ്കേതിക നേട്ടം. പാലുല്‍പാദനത്തില്‍ ലോകത്ത്‌ ഇന്ന്‌ ഒന്നാം സ്ഥാനമാണ്‌ ഭാരതത്തിനുള്ളത്‌.

 

കൃത്രിമ ബീജസങ്കലനം വഴി വ്യത്യസ്ത കാലാവസ്ഥാ കാര്‍ഷിക മേഖലയ്ക്ക്‌ അനുയോജ്യമായ മെച്ചപ്പെട്ട സങ്കരയിനം പശുക്കളെ സൃഷ്ടിക്കുക, ഉയര്‍ന്ന ഗുണനിലവാരമുള്ള കാലിത്തീറ്റകള്‍ വികസിപ്പിച്ചെടുക്കുക, കന്നുകാലികളുടെ ആരോഗ്യപരിപാലന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും വ്യാപകമായി ലഭ്യമാക്കുകയും ചെയ്യുക, പാലിന്റെ ശരിയായ സംഭരണത്തിനും, ട്രാന്‍സ്പോര്‍ട്ടേഷനും ആവശ്യമായ സാങ്കേതിക വിദ്യ കണ്ടെത്തുക തുടങ്ങിയവയാണ്‌ ധവള വിപ്ലവത്തിന്റെ കാതലായ അംശങ്ങള്‍.
ഇതൊക്കെയാണെങ്കിലും ഭക്ഷ്യസുരക്ഷ അപകടത്തിലാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

 

ജനസംഖ്യയിലുണ്ടായിക്കൊണ്ടിരിക്കുന്ന സ്ഫോടനാത്മകമായ വര്‍ദ്ധനവും ഹരിതവിപ്ലവം വഴി മുട്ടിനില്‍ക്കുന്ന ഇന്നത്തെ അവസ്ഥയും വരാന്‍ പോകുന്ന ഭക്ഷ്യപ്രതിസന്ധിയെ വിളിച്ചറിയിക്കുന്നു. ഈ സ്ഥിതിയില്‍നിന്ന്‌ രാജ്യത്തെ രക്ഷിക്കാന്‍ പോന്ന പുതിയ സാങ്കേതിക വിദ്യ കാലവിളംബം കൂടാതെ ഇവിടെത്തന്നെ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls