| ഇന്ത്യന്‍ ശാസ്ത്രരംഗം-3 |
|
ഡോ.എം.എന്‍. ശ്രീധരന്‍ നായര്‍ വിഭവ പര്യവേക്ഷണവും മാനേജുമെന്റുമാണ് കഞ്ഞട ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തന ലക്ഷ്യം. വിദ്യാഭ്യാസ പരിപാടികള്‍ക്കായി എഡ്യുസാറ്റ്, സമുദ്ര വിഭവ മാപ്പിങ്ങിനായി ഓഷ്യന്‍ സാറ്റ്, കാര്‍ട്ടോഗ്രാഫിക് സര്‍വ്വേ ലക്ഷ്യമാക്കിയുള്ള കാര്‍ക്കോസാറ്റ് എന്നീ ഉപഗ്രഹങ്ങള്‍ ഇപ്പോള്‍ ഭ്രമണ പഥങ്ങളിലുണ്ട്.ടെലികമ്മ്യൂണിക്കേഷന്‍ ടെലിവിഷന്‍ പ്രക്ഷേപണം, കാലാവസ്ഥാപഠനം എന്നീ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ബഹിരാകാശ പരിപാടി കാരണമായി. ഇന്ത്യയിലെ വിദൂരസ്ഥവും ദുര്‍ഗമവുമായ പ്രദേശങ്ങളില്‍പോലും ടെലിവിഷന്‍ സൗകര്യം ലഭിക്കുന്നതിനും രാജ്യവ്യാപകമായി വാര്‍ത്താവിനിമയ സംവിധാനം കാര്യക്ഷമമാക്കുന്നതിനും സഹായിച്ചു. കഞ്ഞട സാറ്റലൈറ്റുകള്‍ ജലസ്രോതസ്സുകളെ കണ്ടെത്തുന്നതിനും ധാതുപദാര്‍ത്ഥങ്ങളുടെയും ലോഹഅയിരുകളുടെയും പര്യവേക്ഷണത്തിനും വനനശീകരണം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനും ജൈവവൈവിധ്യ സര്‍വേയും വര്‍ഗീകരണവും നടത്തുന്നതിനും കടലിലെ മത്സ്യമേഖലകള്‍ തിരിച്ചറിയുന്നതിനും മറ്റും വ്യാപകമായി ഉപയോഗപ്പെടുന്നു.
ചന്ദ്രോപരിതലത്തില്‍ ജലസാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞത് ചാന്ദ്രയാന്‍ ദൗത്തിന്റെ ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നായി കരുതാം. ഭാരതത്തെ ലോക രാഷ്ട്രങ്ങളുടെ മുന്‍നിരയിലേക്ക് നയിക്കാന്‍ പര്യാപ്തമായ ശാസ്ത്ര സാങ്കേതിക നേട്ടങ്ങള്‍ കൊയ്തുകൊണ്ട് അനുദിനം പുരോഗതിയില്‍നിന്ന് പുരോഗതിയിലേക്ക് വളരുന്ന നമ്മുടെ ബഹിരാകാശ പരിപാടിയുടെ പേരില്‍ നമുക്ക് അഭിമാനം കൊള്ളാം.പ്രതിരോധരംഗം സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യയുടെ പ്രതിരോധരംഗം ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകളുടെ സഹായത്തോടെ പുരോഗതിയുടെ പടവുകള്‍ പിന്നിട്ട് സ്വാശ്രയത്വത്തിന്റെ പടിവാതില്‍ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നു.
1947ന് മുന്‍പ് പ്രതിരോധവുമായി ബന്ധപ്പെട്ട ഗവേഷണം ഭാരതത്തില്‍ അജ്ഞാതമായിരുന്നു. 1949ലാണ് ഡിഫന്‍സ് സയന്‍സ് ഓര്‍ഗനൈസേഷന്‍ നിലവില്‍ വന്നത്. 1958ല്‍ ഈ സ്ഥാപനവും, ടെക്നിക്കല്‍ ഡെവലപ്പ്മെന്റ് എസ്റ്റാബിഷ്മെന്റും സംയോജിപ്പിച്ച് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് ഓര്‍ഗനൈസേഷന്‍ (DRDO) രൂപീകരിച്ചു. സ്വാതന്ത്ര്യശേഷമുള്ള 15 വര്‍ഷക്കാലത്തിനിടയ്ക്ക് പ്രതിരോധ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ശരിയായ അടിത്തറ നിര്‍മ്മിക്കാന്‍ നമുക്ക് കഴിഞ്ഞു. 1960 ആയപ്പോഴേക്കും നിരവധി ലബോറട്ടറികള്‍, ഫീല്‍ഡ് സ്റ്റേഷനുകള്‍, ട്രയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ തുടങ്ങി മുപ്പതോളം സ്ഥാപനങ്ങള്‍ പ്രവര്‍ത്തനക്ഷമമായി.
കൂടാതെ നിരവധി ഓര്‍ഡനന്‍സ് ഫാക്ടറികള്‍, പ്രതിരോധ സാമഗ്രികള്‍ ഉല്‍പാദിപ്പിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍, സിവില്‍ വ്യാവസായിക സംരംഭങ്ങള്‍ എന്നിവയും നിലവില്‍വന്നു.യുദ്ധോപകരണ നിര്‍മ്മാണ മേഖലയില്‍ ഗണ്യമായ പുരോഗതി കൈവരിക്കാന്‍ ഭാരതത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രതിരോധാവശ്യങ്ങള്‍ പൂര്‍ണമായും ആഭ്യന്തരോല്‍പാദനത്തിലൂടെ നിറവേറ്റാനുള്ള ശേഷി ഇതിനകം നേടിക്കഴിഞ്ഞുവെന്ന് പറയാനാവില്ല. |
| < മുന്‍ പേജ് | അടുത്തത് > |
|---|

അതിരുകളില്ലാത്ത ആകാശത്തേക്ക് 
-°C 