ഇന്ത്യന്‍ ശാസ്ത്രരംഗം-2
Imageവിക്രം സാരാഭായിയുടെ ഭാവന
ഏതാണ്ട്‌ നാലര ദശാബ്ദങ്ങള്‍ക്ക്‌ മുന്‍പാണ്‌ ഇന്ത്യയുടെ ബഹികാരാശ പരിപാടി ആരംഭിച്ചത്‌. 1963ല്‍ തുമ്പ (തിരുവനന്തപുരം)യില്‍ നിന്നു നൈറ്റ്‌അപ്പാഷെ (Nite  Apache) എന്ന ഒരിനം അമേരിക്കന്‍ റോക്കറ്റിന്റെ
വിക്ഷേപണത്തോടൊയായിരുന്നു ഈ പരിപാടിയുടെ തുടക്കം. ഡോ. വിക്രം സാരാഭായിയുടെ ഭാവനയും ദീര്‍ഘവീക്ഷണവുമായിരുന്നു ഈ എളിയ തുടക്കത്തിന്റെ പിന്നില്‍. വന്‍പിച്ച മുതല്‍മുടക്കാവശ്യമായ ബഹിരാകാശ പരിപാടി ഇന്ത്യയെപ്പോലൊരു പിന്നോക്ക രാജ്യത്തിന്‌ താങ്ങാനാവുന്നതല്ലെന്ന വിമര്‍ശനം തുടക്കത്തില്‍ തന്നെ ഉയര്‍ന്നു. എന്നാല്‍ നിരവധി അനുബന്ധ ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലുണ്ടാകാവുന്ന ഗവേഷണ നേട്ടങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക്‌ എങ്ങനെ സഹായകമാകാമെന്ന്‌ ചൂണ്ടിക്കാട്ടി.
 
ആര്യഭട്ടയില്‍ തുടങ്ങി ഇന്‍സാറ്റ്‌ പരമ്പരയില്‍ എത്തിനില്‍ക്കുന്ന ചരിത്രമാണ്‌ ഉപഗ്രഹ നിര്‍മ്മാണത്തിന്റേത്‌. വാര്‍ത്താ വിനിമയത്തിനും കാലാവസ്ഥാ നിരീക്ഷണത്തിനും വേണ്ട അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇവ ഭാരതത്തിന്റെ ഈ മേഖലകളിലെ വിപുലമായ ആവശ്യങ്ങള്‍ ഏറെക്കൂറെ പൂര്‍ണ്ണമായും നിറവേറ്റാന്‍ പര്യാപ്തമാണ്‌. അതിസങ്കീര്‍ണമായ സാങ്കേതിക വൈദഗദ്ധ്യം ആവശ്യപ്പെടുന്നതാണ്‌ ഈ ഉപഗ്രഹങ്ങളുടെ രൂപകല്‍പനയും നിര്‍മ്മാണവും. ഇന്‍സാറ്റിനു പുറമെ ഇന്ത്യന്‍ റിമോട്ട്സെന്‍സിങ്‌ സാറ്റലൈറ്റുകളും ഉപഗ്രഹ വിക്ഷേപണ വാഹനങ്ങളും (അടഘഢ, ജടഘഢ, ഏടഘഢ) തദ്ദേശീയമായി രൂപകല്‍പന ചെയ്ത്‌ നിര്‍മ്മിക്കുകയും വിജയകരമായി പ്രവര്‍ത്തിക്കുന്നുവെന്ന്‌ തെളിയിക്കുകയും ചെയ്തിട്ടുണ്ട്‌.
(തുടരും)
 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls