|
ബൈക്കപകടത്തില്‍ യുവാവ് മരിച്ചു |
|
കായംകുളം: ദേശീയപാതയില്‍ ഭഗവതിപ്പടിക്കുസമീപമുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. സുഹൃത്തിനൊപ്പം ബൈക്കിന് പിന്നില്‍ യാത്രചെയ്തിരുന്ന കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര കന്നേറ്റി ഇബ്രാഹിം കുട്ടിയുടെ മകന്‍ ഇര്‍ഷാദ് (21) ആണ് മരിച്ചത്.
ബൈക്കോടിച്ചിരുന്ന സുഹൃത്ത് ചങ്ങനാശ്ശേരി സ്വദേശി നിക്കി സക്കറിയ (23) ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് അപകടം. കുരുനാഗപ്പള്ളിയില്‍നിന്ന് കോട്ടത്തേക്ക് മൂന്നുബൈക്കുകളിലായി യാത്ര തിരിച്ച ആറു സുഹൃത്തുക്കളില്‍ ഇര്‍ഷാദും നിക്കിയും സഞ്ചരിച്ചിരുന്ന ബൈക്ക് ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ഇര്‍ഷാദിന്റെ തലയിലൂടെ പിന്നില്‍നിന്നുവന്ന കെ എസ് ആര്‍ ടി സി ബസ് കയറി ഇറങ്ങുകയായിരുന്നു. ഇര്‍ഷാദ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇര്‍ഷാദിന്റെ മൃതദേഹം കായംകുളം സര്‍ക്കാര്‍ ആസ്പത്രി മോര്‍ച്ചറിയില്‍.
|