|
കുവൈത്തില്‍ വാഹനാപകടത്തില്‍ മരിച്ച യുവതിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും |
|
പള്ളുരുത്തി: കുവൈത്തിലെ സാലെം അല്‍ മുബാറക്ക് സ്ട്രീറ്റില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ച കുമ്പളങ്ങി ജനതാ ഫെറിക്ക് ആനി സ്റ്റിന്‍സിയുടെ (27) മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും.
കഴിഞ്ഞ ബുധനാഴ്ചയാണ് അപകടമുണ്ടായത്. ഭര്‍ത്താവ് റാന്നി പൂഴിക്കുന്ന് ചരിവുപുരയിടത്തില്‍ വിജുവിനോടൊപ്പം സിറ്റിന്‍സിയുടെ ജോലി സംബന്ധമായ കാര്യത്തിന് പോകും വഴിയാണ് വാഹനാപകടമുണ്ടായത്. കഴിഞ്ഞ ജനുവരി 14നാണ് വിജു-സ്റ്റിസിയുടെ വിവാഹം നടന്നിട്ട് കഴിഞ്ഞ ഒരുമാസമേ ആയിട്ടുള്ളൂ. ഭര്‍ത്താവിന്റെ ജോലി സ്ഥലമായ കുവൈറ്റിലേക്ക് പോയത്. കൊച്ചിയിലെ പ്രമുഖ ഫാഷന്‍ ഡിസൈനറായിരുന്നു സ്റ്റിന്‍സി. നാളെ പുലര്‍ച്ചെ 4ന് റാന്നിയിലെ വിജുവിന്റെ വീട്ടിലും വൈകിട്ട് 4.30ന് കുമ്പളങ്ങിയിലും സ്റ്റിന്‍സിയുടെ മൃതദേഹം കൊണ്ടുവരും. 5.30ന് സേക്രട്ട് ഹാര്‍ട്ട് പള്ളി സെമിത്തേരിയില്‍. സംസ്കാരം നടത്തും. അമ്മ മേഴ്സി. സഹോദരങ്ങള്‍: സ്റ്റാന്‍സണ്‍, സ്റ്റാന്‍സി.
|