| ഷാര്‍ജയില്‍ കെട്ടിടത്തില്‍നിന്നു വീണ് നാലു മലയാളികള്‍ മരിച്ചു |
അപകടമുണ്ടായത് പരസ്ബോര്‍ഡ് പണിയുന്നതിനിടെ; മരിച്ചവരില്‍ മൂന്നുപേര്‍ കണ്ണൂര്‍ സ്വദേശികള്കണ്ണൂര്: ഷാര്‍ജയിലെ കെട്ടിടത്തില്‍ പരസ്യബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ താഴേക്കു പതിച്ച് മൂന്നു കണ്ണൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ നാലു മലയാളികള്‍ മരിച്ചു. കണ്ണൂര്‍ ചേലോറ മതുക്കോത്ത് ബസ് ഷെല്‍ട്ടറിന് സമീപം ഷാജി നിവാസില്‍ കുട്ട്യാപ നമ്പ്യാരുടെ മകന്‍ ചാങ്ങാട്ട് സന്തോഷ് (38), ഇരിട്ടി വള്ള്യാട് ശ്രീനിലയത്തില്‍ സി കെ നാരായണന്റെ മകന്‍ മകന്‍ വി പി സന്തോഷ് (28), അഴീക്കോട് പള്ളിക്കുന്നുമ്പ്രം പരേതനായ രാമന്‍നായരുടെ മകന്‍ കെ രാജീവന്‍ (37), പാലക്കാട് കൂറ്റനാട് ചിരുകണ്ടന്‍ വീട്ടില്‍ മുകുന്ദന്റെ വീട്ടില്‍ ഷിജു (27) എന്നിവരാണ് മരിച്ചത്. അല്‍നഹ്ദയില്‍ അല്‍-ഇത്തിഹാദ് റോഡിലെ അന്‍സാര്‍ മാളില്‍ ആറാം നിലയിലുള്ള റസ്റ്റോറന്റില്‍ ദുബായ് സമയം ഇന്നലെ പുലര്‍ച്ചെ 3.30ഓടെയാണ് അപകടം. കെട്ടിടത്തിനു മുകളില്‍ പരസ്യബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ ക്രേഡില്‍ നടുകെ പിളര്‍ന്ന് നാലുപേരും താഴേക്കു വീഴുകയായിരുന്നു. രണ്ടുപേര്‍ സംഭവസ്ഥലത്തും ഒരാള്‍ അല്‍ഖാസിമി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും മറ്റൊരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ ഷാര്‍ജ കുവൈത്തി ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റി. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു മരിച്ച ചാങ്ങാട്ട് സന്തോഷ്. ആറുമാസം മുമ്പ് നാട്ടിലെത്തി വിവാഹം ചെയ്തതിനു ശേഷം തിരിച്ചുപോയതായിരുന്നു സന്തോഷ്. ഭാര്യ: ഷേര്‍ലി. മാതാവ്: സുമിത്ര. സഹോദരങ്ങള്‍: ദിനേശന്‍, മുരളി, രാജേഷ്, രാജി. അവിവാഹിതനാണ് മരിച്ച വി പി സന്തോഷ്. മാതാവ്: ചന്ദ്രമതി. സജിതയാണ് ഏക സഹോദരി. ഒരുമാസം മുമ്പാണ് രാജീവന്‍ നാട്ടിലെത്തി ഷാര്‍ജയിലേക്കു മടങ്ങിയത്. മാതാവ്: മാധവി. ഭാര്യ: സീമ. മക്കള്‍: അനുശ്രീ, അലന്‍രാജ്. സഹോദരങ്ങള്‍: രാഗിണി, രാജിനി, രാജേഷ് (എ.ആര്‍ ക്യാമ്പ്, കണ്ണൂര്‍), രജീഷ്. കൂറ്റനാട്ടെ ഷിജു കഴിഞ്ഞ ആറു വര്‍ഷമായി പരസ്യക്കമ്പനിയില്‍ വെല്‍ഡറാണ്. ഒരുവര്‍ഷം മുമ്പാണ് നാട്ടില്‍വന്നു തിരിച്ചുപോയത്. മാതാവ്: ശ്രീമതി. സ്വപ്ന സഹോദരിയാണ്. |
| < മുന്‍ പേജ് | അടുത്തത് > |
|---|

അപകടമുണ്ടായത് പരസ്ബോര്‍ഡ് പണിയുന്നതിനിടെ; മരിച്ചവരില്‍ മൂന്നുപേര്‍ കണ്ണൂര്‍ സ്വദേശികള്‍
-°C 