മൂന്ന്‌ എന്‍ജിനീയറിംഗ്‌ വിദ്യാര്‍ത്ഥികളടക്കം നാലുപേര്‍ കല്ലടയാറ്റില്‍ മുങ്ങി മരിച്ചു
Imageപുനലൂര്‍: നാലു യുവാക്കള്‍ കല്ലട ആറ്റില്‍ മുങ്ങി മരിച്ചു.പുനലൂര്‍ വന്‍വിള പാറക്കടവില്‍ കുളിക്കാന്‍ ഇറങ്ങിയവരാണ്‌ അപകടത്തില്‍ പെട്ടത്‌. ഇതില്‍ മൂന്നുപേരും എന്‍ജിനീയറിംഗ്‌ വിദ്യാര്‍ത്ഥികളാണ്‌. ഇന്നലെ ഉച്ചയ്ക്ക്‌ രണ്ടുമണിയോടെ ആണ്‌ വിലപ്പെട്ട നാലു ജീവനുകള്‍
പൊലിഞ്ഞത്‌. കൊല്ലം മുഖത്തല സ്വദേശികളായ പളളിക്കുടംവിള വീട്ടില്‍ ചന്ദരശേഖരന്‍നായരുടെ മകന്‍ അഭിലാഷ്‌ (20), സൂരജ്‌ ഭവനില്‍ രാജേന്ദ്രന്‍ പിളളയുടെ മകന്‍ സൂരജ്‌ (20), രഞ്ജിത്ത്‌ ഭവനില്‍ രാധാകൃഷ്ണന്‍ നായരുടെ മകന്‍ ഹരിലാല്‍, ഇവരുടെ സുഹൃത്തായ പ്രശാന്ത്‌ ഭവനില്‍ ശിവപ്രസാദിന്റെ മകന്‍ പ്രവീണ്‍ (21) എന്നിവരാണ്‌ മരിച്ചത്‌. അഭിലാഷ്‌ പെരുമണ്‍ എന്‍ജിനീയറിംഗ്‌ കോളേജ്‌ വിദ്യാര്‍ത്ഥിയും സൂരജ്‌ ഓയൂര്‍ ട്രാവന്‍കൂര്‍ എന്‍ജിനീയറിംഗ്‌ കോളേജ്‌ വിദ്യാര്‍ത്ഥിയും ഹരിലാല്‍ അമൃത എന്‍ജിനീയറിംഗ്‌ കോളേജ്‌ വിദ്യാര്‍ത്ഥിയുമാണ്‌. മരിച്ച പ്രവീണ്‍ ഇവരുടെ ഉറ്റ സൃഹൃത്തും ലോറി ക്ലീനറുമാണ്‌.
 
ഇന്നലെ രാവിലെ എട്ടുമണിയോടെ കൊല്ലത്തും നിന്നും പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ പുനലൂര്‍ ട്രെയിനില്‍ വന്നിറങ്ങിയ പത്തംഗസംഘം പ്രൈവറ്റ്‌ ബസ്‌ സ്റ്റാന്‍ഡില്‍നിന്ന്‌ കല്ലടയാറ്റില്‍ കുളിക്കാന്‍ എത്തുകയായിരുന്നു. കാടിന്‌ നടുവിലുളള വന്‍വിള കടവില്‍ എല്ലാവരും കുളിക്കാനിറങ്ങി . ഊണ്‍കഴിക്കാന്‍ വേണ്ടി ആറ്‌ പേര്‍ കരയ്ക്ക്‌ കയറി . ഇതിനിടയില്‍ കുളിക്കാനിറങ്ങിയ അഭിലാഷ്‌ മണല്‍കുഴിയില്‍ അകപ്പെട്ടു. ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആണ്‌ മറ്റ്‌ മൂന്ന്‌ പേരും മുങ്ങിമരിച്ചത്‌. ഇവരുടെ മൃതദേഹങ്ങള്‍ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു.
 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls