സി.എം.എസ്‌. കോളജ്‌ ആക്രമണം: കൂടുതല്‍ ഭീഷണിയുമായി എസ്‌ എഫ്‌ ഐ രംഗത്ത്‌
Imageകോട്ടയം: സി.എം.എസ്‌. കോളജ്‌ മാനേജ്മെന്റിനും പ്രിന്‍സിപ്പലിനുമെതിരെ കൂടുതല്‍ ഭീഷണിയും വ്യക്തിഹത്യ നടത്തുന്ന ആരോപണങ്ങളുമായി എസ്‌.എഫ്‌.ഐ രംഗത്തെത്തി. കോളജിലുണ്ടായ അക്രമം ആസൂത്രിതവും പാര്‍ട്ടി നേതൃത്വം അറിഞ്ഞുകൊണ്ടുമായിരുന്നുവെന്ന്‌ തെളിയിക്കുന്ന തരത്തിലാണ്‌
 എസ്‌.എഫ്‌.ഐയുടെ പുതിയ നീക്കം. സഭയേയും മാനേജ്മെന്റിനെയും കൂടുതല്‍ ഭീഷണിപ്പെടുത്തി വരുതിയിലാക്കുകയെന്ന ലക്ഷ്യത്തോടെ പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനപ്രകാരം എസ്‌.എഫ്‌.ഐ. യൂണിറ്റ്‌ ഭാരവാഹികള്‍ പത്രസമ്മേളനം നടത്തിയാണ്‌ കൂടുതല്‍ ഭീഷണികളും ആരോപണങ്ങളും നിരത്തി അക്രമത്തെ ന്യായീകരിച്ചത്‌. പുറത്താക്കപ്പെട്ട എസ്‌.എഫ്‌.ഐ. നേതാവ്‌ ജേയ്ക്ക്‌ പുറത്താകുമെന്ന നിലവന്നപ്പോള്‍ മാപ്പ്‌ എഴുതിക്കൊടുക്കുകയും നഷ്ടപരിഹാരമായി 2,500 രൂപ കോളജില്‍ അടയ്ക്കുകയും ചെയ്ത്‌ സ്വന്തം നില ഭദ്രമാക്കിയ വില്‍സണും ഉള്‍പ്പെടെയുള്ളവരാണ്‌ പത്രസമ്മേളനത്തില്‍ പങ്കെടുത്തത്‌.
കോളജ്‌ അധികൃതരുടെ ഭീഷണി ഭയന്ന്‌ വീട്ടുകാരുടെ സമ്മര്‍ദത്തിന്‌ വഴങ്ങിയാണ്‌ താന്‍ വിട്ടുവീഴ്ച ചെയ്തതെന്ന കുറ്റസമ്മതവും വില്‍സണ്‍ നടത്തി.
 
എന്നാല്‍ താന്‍ മാപ്പെഴുതി നല്‍കിയാണ്‌ ശിക്ഷണ നടപടി പിന്‍വലിച്ചതെന്ന മാനേജ്മെന്റിന്റെയും പ്രിന്‍സിപ്പലിന്റെയും വാദം തെറ്റാണെന്നും താന്‍ മാപ്പെഴുതി കൊടുത്തതായി തെളിയിക്കാന്‍ കോളജ്‌ അധികൃതരെ വെല്ലുവിളിക്കുകയാണെന്നും ഇയാള്‍ പറഞ്ഞു.എന്നാല്‍ ഒരേ കുറ്റത്തിന്‌ ശിക്ഷണ നടപടി എടുത്ത രണ്ടുപേരില്‍ ഒരാള്‍ പിഴ അടച്ച്‌ ശിക്ഷണ നടപടിയില്‍നിന്നും രക്ഷപ്പെട്ടത്‌ കുറ്റം സമ്മതിക്കുന്നതിനു തുല്യമായിരുന്നുവെന്ന കാര്യമാണ്‌ ഇതിലൂടെ വെളിപ്പെട്ടത്‌. പുറത്താക്കിയ വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കില്ലെന്ന്‌ തീരുമാനിക്കാന്‍ മാനേജ്മെന്റിന്‌ അധികാരമുള്ളതുപോലെ തന്നെ ഇയാളെ അവിടെതന്നെ പഠിപ്പിക്കും എന്ന്‌ തീരുമാനിക്കുള്ള അവകാശം എസ്‌.എഫ്‌.ഐ.യ്ക്കുമുണ്ടെന്ന്‌ നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.
 
പുറത്താക്കിയ ജേയ്ക്കിനെ അവിടെത്തന്നെ പഠിപ്പിക്കുമെന്നാണ്‌ തീരുമാനിച്ചിട്ടുള്ളതെന്നും ഇവര്‍ ഭീഷണി മുഴക്കി. കോളജിലുണ്ടായ അക്രമം സ്വാഭാവികമായി ഉണ്ടായ പ്രതികരണം മാത്രമായിരുന്നുവെന്നും കുത്തിയിരുപ്പ്‌ സമരത്തിനായാണ്‌ കോളജിലേക്ക്‌ മാര്‍ച്ച്‌ ചെയ്തതെന്നും ഇവര്‍ ന്യായീകരിച്ചു. എന്നാല്‍ കോളജ്‌ സംരക്ഷണ സമിതി പ്രവര്‍ത്തകരും വൈദികരുമാണ്‌ ഭീഷണിക്ക്‌ മുതിര്‍ന്നത്‌. സമരത്തെക്കുറിച്ചും അക്രമത്തെക്കുറിച്ചും മുഖ്യമന്ത്രിയുടെയും മറ്റ്‌ മന്ത്രിമാരുടെയും അഭിപ്രായപ്രകടനങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയുന്നത്‌ സംബന്ധിച്ച്‌ അനുവാദം തങ്ങള്‍ക്കില്ലെന്നും ഇവര്‍ പറഞ്ഞു.
 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls