റിമാന്റിലായ പെരിയാട്ടടുക്കം റിയാസിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്‌ മാറ്റി
Imageകാസര്‍കോട്‌: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തടവുചാടി കാസര്‍കോട്ട്‌ പിടിയിലായ പെരിയാട്ടടുക്കം റിയാസിനെ(32) ഈമാസം 29 വരെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലേക്ക്‌ റിമാന്റ്‌ ചെയ്തു.
ഇന്നലെ വൈകിട്ട്‌ 5.30 മണിയോടെ കാസര്‍കോട്‌ ഒന്നാം ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കെ. കൃഷ്ണകുമാറിന്റെ വസതിയിലാണ്‌ റിയാസിനെ ഹാജരാക്കിയത്‌. കാസര്‍കോട്‌ ടൗണ്‍ സി.ഐ., ടി.�പി പ്രേമരാജന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ റിയാസിനെ മജിസ്ട്രേറ്റിന്റെ വസതിയിലെത്തിച്ചത്‌. തടവ്‌ ചാടിയ റിയാസിനെ കാസര്‍കോട്‌ ഫോര്‍ട്ട്‌ റോഡില്‍ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ വെള്ളരിക്കുണ്ട്‌ പോലീസ്‌ സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ രാജേഷിനെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചതിന്‌ കാസര്‍കോട്‌ ടൗണ്‍ പോലീസ്‌ രജിസ്റ്റര്‍ ചെയ്ത കേസിലാണ്‌ റിയാസിനെ റിമാന്റ്‌ ചെയ്തത്‌.
 
പോലീസിന്റെ ആവശ്യപ്രകാരമാണ്‌ സുരക്ഷാ കാരണത്തില്‍ റിയാസിനെ വിയ്യൂരിലേക്ക്‌ റിമാന്റ്‌ ചെയ്തത്‌. റിയാസിനെ തിരുവനന്തപുരത്തേക്ക്‌ എപ്പോള്‍ കൊണ്ടുപോകുമെന്ന കാര്യത്തില്‍ എസ്‌.പിയുടെ നിര്‍ദ്ദേശ പ്രകാരം പ്രവര്‍ത്തിക്കുമെന്ന്‌ സി.ഐ., പ്രേമരാജന്‍ അറിയിച്ചു. റിയാസിനോടൊപ്പം തടവ്‌ ചാടിയ കൂട്ടുപ്രതി ജയാനന്ദനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കാണ്‌ മാറ്റിയിരിക്കുന്നത്‌.റിയാസിനെ പിടികൂടുന്നതിനായി കാസര്‍കോട്‌ ഡി വൈ എസ്‌ പി പി വിക്രമന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണ സംഘമാണ്‌ കാസര്‍കോട്‌ ഫോര്‍ട്ട്‌ റോഡില്‍ വെച്ച്‌ വ്യാഴാഴ്ച രാത്രി ഏഴരയോടെ പിടികൂടിയതെന്ന്‌ എസ്‌ പി പി പ്രകാശ്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു.
 
കാസര്‍കോട്‌ എസ്‌ ഐ ബാബു പെരിങ്ങോത്ത്‌, എ എസ്‌ ഐമാരായ രാഘവന്‍, ഫിലിപ്പ്‌, ജെയിംസ്കുട്ടി, എച്ച്‌ സി മാത്യു, കോണ്‍സ്റ്റബിള്‍മാരായ രാജേഷ്‌, രാമചന്ദ്രന്‍, മധൂസൂദനന്‍, നളിനാക്ഷന്‍, തലശ്ശേരി വത്സന്‍, കണ്ണൂരിലെ ബിജുലാല്‍ എന്നിവരാണ്‌ സംഘത്തില്‍ ഉണ്ടായിരുന്നത്‌. കേസ്‌ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ എസ്‌ പി വിസമ്മതിച്ചു.
 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls