ചെന്നിത്തല ഇന്ന്‌ സി എം എസ്‌ സന്ദര്‍ശിക്കും
Imageകോട്ടയം: അക്ഷരനഗരിയുടെ സംസ്കാര ചരിത്രത്തില്‍ പ്രഥമസ്ഥാനമുള്ള സി.എം.എസ്‌ കോളജില്‍ സി.പി.എം. പിന്തുണയോടെ എസ്‌.എഫ്‌.ഐ. നടത്തിയ അക്രമത്തില്‍ വ്യാപകപ്രതിഷേധം. അക്ഷര തറവാട്ടുമുറ്റത്തുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച്‌

പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടിയടക്കം ഒട്ടേറെപ്പേര്‍ ഇന്നലെ കോളജിലെത്തി. കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല ഇന്ന്‌ രാവിലെ കോളജ്‌ സന്ദര്‍ശിക്കും. അക്രമസമരം അവസാനിപ്പിക്കണമെന്ന്‌ കോളജ്‌ ഗ്രേറ്റ്‌ ഹാളില്‍ നടന്ന സി.എം.എസ്‌. കോളജ്‌ സംരക്ഷണ സമിതിയോഗം ആവശ്യപ്പെട്ടു.സംരക്ഷണസമിതി ചെയര്‍മാന്‍ റവ. തോമസ്‌ കെ. ഉമ്മന്റെ അധ്യക്ഷതയില്‍ സി.എസ്‌.ഐ. മധ്യകേരള മഹായിടവക ട്രഷറാര്‍ റവ. ഡോ. കുരുവിള ജോര്‍ജ്‌, വൈദിക സെക്രട്ടറി റവ. പി.യു. പൗലോസ്‌, മഹായിടവക രജിസ്ട്രാര്‍ അഡ്വ. സ്റ്റീഫന്‍ ജെ. ദാനിയേല്‍, റവ. അലക്സ്‌ പി. ഉമ്മന്‍, റവ. സാംജി കെ. സാം, വ. നെല്‍സണ്‍ ചാക്കോ, റവ. ഡോ. സാം റ്റി. മാത്യു, കാത്തലിക്‌ അതിരമ്പുഴ പി.ആര്‍.ഒ. ഫാ. മാണി പുതിയിടം, റവ. എം.ടി. തര്യന്‍ എന്നിവര്‍ പ്രസംഗിച്ചു. ജോസ്‌ കെ. മാണി എം.പി., തോമസ്‌ ചാഴികാടന്‍ എം.എല്‍.എ., ജോസഫ്‌ എം.പുതുശേരി എം.എല്‍.എ., പി.സി. വിഷ്ണുനാഥ്‌ എം.എല്‍.എ. എന്നിവര്‍ കോളജ്‌ സന്ദര്‍ശിച്ചു.

 

ശനിയാഴ്ച രാവിലെ മഹായിടവക ഓഫീസില്‍ നിന്ന്‌ ഗാന്ധിസ്ക്വയറിലേക്ക്‌ സി.എസ്‌.ഐ. യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ മൗനജാഥയും തുടര്‍ന്ന്‌ ഉപവാസ ധര്‍ണയും നടത്തും. ചൊവ്വാഴ്ച രാവിലെ ഒന്‍പതിന്‌ സി.എസ്‌.ഐ. റിട്രീറ്റ്‌ സെന്ററില്‍ മധ്യകേരള മഹായിടവകയിലെ വൈദിക-സഭാ പ്രവര്‍ത്തക സംയുക്ത പ്രതിഷേധ യോഗം നടക്കും.

 

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls