കാരണവര്‍ വധം: ഷെറിന്‌ സ്വകാര്യ വാഹനം ഏര്‍പ്പാടാക്കിയ എസ്‌ ഐയെ സംരക്ഷിക്കാന്‍ നീക്കം
Imageഎസ്‌ ഐ ചെയ്തതില്‍ തെറ്റില്ലെന്ന്‌ ഉന്നത ഉദ്യോഗസ്ഥര്‍ ആലപ്പുഴ: ഉദ്യോഗസ്ഥര്‍ ആലപ്പുഴ: കാരണവര്‍ വധക്കേസില്‍ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി ഷെറിനെ ആലപ്പുഴ നിന്നും സ്വകാര്യ വാഹനത്തില്‍
തിരുവന്തപുരം സെന്‍ട്രല്‍ ജയിലില്‍ കൊണ്ടുപോകുന്നതിന്‌ അനുമതി നല്‍കിയ ചെങ്ങന്നൂര്‍ എസ്‌ ഐയെ സംരക്ഷിക്കാന്‍ നീക്കം.സംഭവം വിവാദമായതിനെത്തുടര്‍ന്ന്‌ എസ്‌ പി റിപ്പോര്‍ട്ട്‌ എറുണാകുളം റേഞ്ച്‌ ഐജി ബി സന്ധ്യയ്ക്ക്‌ ഉടന്‍ കൈമാറും.ചെറിയ ശിക്ഷാ നടപടിയില്‍ സംഭവം ഒതുക്കി തീര്‍ത്ത്‌ ആഭ്യന്തര വകുപ്പിന്റെ മുഖം രക്ഷിക്കാനാണ്‌ പ്രധാനമായും ശ്രമിക്കുന്നത്‌. എസ്‌ ഐയുടെ നടപടിയില്‍ അപാകതയില്ലെന്ന തരത്തിലാണ്‌ ഉന്നത ഉദ്യോഗസ്ഥരുടെ പ്രതികരണം.മാധ്യമങ്ങളിലൂടെ ജനശ്രദ്ധ നേടിയ പ്രതിയെ പൊലീസ്‌ വാഹനമില്ലാത്തതിനാല്‍ സ്വകാര്യ വാഹനത്തില്‍ കൊണ്ടുപോയെന്നും ആ സാഹചര്യത്തില്‍ എസ്‌ ഐ ഉചിതമായ നടപടിയാണ്‌ സ്വീകരിച്ചതെന്നുമാണ്‌ എസ്‌ പി ഉള്‍പ്പടെയുളളവരുടെ വിശദീകരണം.
 
ചെങ്ങന്നൂര്‍ എസ്‌ ഐ രാജ്മോഹന്‍ ഗുരുതരമായ വീഴ്ചയാണ്‌ വരുത്തിയിരിക്കുന്നതെന്നാണ്‌ സ്പെഷ്യല്‍ ബ്രാഞ്ച്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരിക്കുന്നത്‌. സി ഐ, ഡി വൈ എസ്‌ പി എന്നിവരോട്‌ ആലോചിക്കാതെയാണ്‌ എസ്‌ ഐ സ്വകാര്യവാഹനം ഏര്‍പ്പാടാക്കിയെന്നാണ്‌ ആക്ഷേപം.എന്നാല്‍ ആരോടും അഭിപ്രയം ചോദിച്ചില്ലെന്നത്‌ മാത്രമാണ്‌ എസ്‌ ഐ ചെയ്ത തെറ്റെന്ന്‌ പറഞ്ഞ്‌ പൊലീസിന്റെ വീഴ്ചയെ ന്യായീകരിക്കാനാണ്‌ ശ്രമം നടക്കുന്നത്‌. ഇത്രയും പ്രമാദ കേസായിരുന്നിട്ടു പോലും ചെങ്ങന്നൂരില്‍ നിന്നും രണ്ട്‌ വനിതാ കോണ്‍സ്റ്റബിള്‍മാരെ മാത്രമാണ്‌ തിരുവന്തപുരത്തേയ്ക്ക്‌ വിട്ടതെന്നതും വിവാദമായിട്ടുണ്ട്‌.സാധാരണ ഇത്തരം പ്രതികളെ പൊലീസ്‌ വാനിലോ കെ എസ്‌ ആര്‍ ടി സി ബസിലോ ആണ്‌ കൊണ്ട്‌ പോകാറുളളത്‌. എന്നാല്‍ ഷെറിന്റെ കാര്യത്തില്‍ പൊലീസ്‌ നല്‍കിയ പരിഗണന വിവാദമായതിന്റെ പശ്ചാത്തലത്തില്‍ നടപടിയുണ്ടാകുമെന്നാണ്‌ സൂചന.
 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls