സംവിധായകന്‍ പി.ജി വിശ്വംഭരന്‍ അന്തരിച്ചു
Imageകൊച്ചി: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ പി.ജി. വിശ്വംഭരന്‍ (60) അന്തരിച്ചു. പുലര്‍ച്ചെ 1.30 ഓടെ കൊച്ചി പി.വി.എസ്‌. ആശുപത്രിയിലായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെതുടര്‍ന്ന്‌ രണ്ടാഴ്ചയായി ചികില്‍സയിലായിരുന്നു അദ്ദേഹം.
സംസ്കാരം ബുധനാഴ്ച 4 മണിക്ക്‌ പച്ചാളം ശ്മശാനത്തില്‍. ഏറെക്കാലമായി കലൂര്‍ ആസാദ്‌ റോഡ്‌ 'വിമിനാസിലാണു താമസം. ഭാര്യ: മീന. മക്കള്‍ വിമി, വിനോദ്‌ മരുമകന്‍: രാജേഷ്‌ (ബിസിനസ്‌, കൊടുങ്ങല്ലൂര്‍). നിരവധി സൂപ്പര്‍ ഹിറ്റുകള്‍ ഉള്‍പെടെ 63 ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്‌. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയെ ആദ്യമായി സിനിമാ മേഖലയിലേയ്ക്ക്‌ കൈപിടിച്ചുയര്‍ത്തുകയും ഒരു സൂപ്പര്‍താര പരിവേഷത്തിലേയ്ക്ക്‌ കൈപിടിച്ചുയര്‍ത്തുകയും ചെയ്ത സംവിധായകനായിരുന്നു അദ്ദേഹം. 1975ലാണ്‌ വിശ്വംഭരന്‍ സംവിധാന രംഗത്തെത്തുന്നത്‌. 'ഒഴുക്കിനെതിരെയാണ്‌ ആദ്യ ചിത്രം. കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തിയ പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ചയാണ്‌ അവസാനചിത്രം.
 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls