|
വി. ജി. ഗോവിന്ദന് നായര് അന്തരിച്ചു |
കൊച്ചി: ഹൈക്കോടതി പ്രോസിക്യൂഷന്സ് ഡയറക്ടര് ജനറലും പ്രമുഖ ക്രിമിനല് അഭിഭാഷകനും മികച്ച സ്പോര്ട്സ് സംഘാടകനുമായിരുന്ന വി. ജി. ഗോവിന്ദന് നായര് (73) അന്തരിച്ചു. പുലര്ച്ചെ 2.50ന് കൊച്ചിയിലായിരുനന്നു അന്ത്യം.
അര്ബുദ ബാധിതനായിരുന്ന അദ്ദേഹത്തെ ദിവസങ്ങള്ക്ക് മുമ്പാണ് എറണാകുളം ലേക്ഷോര് ആശുപത്രിയില് പ്രവേശിപ്പിച്ചത്. സംസ്കാരം രാത്രി ഒന്പതിനു വട്ടപ്പാറ കുറ്റ്യാനി സജി ഒളിംപിക്സ് ഗ്രൗണ്ടില്. ഓള് ഇന്ത്യാ ലോയേഴ്സ് യൂണിയന്റെ സ്ഥാപകരിലൊരാളായിരുന്നു അദ്ദേഹം. ഓള് ഇന്ത്യാ ലോയേഴ്സ് അസോസിയേഷന്റെ എക്സിക്യൂട്ടീവ് അംഗവുമായിരുന്ന അദ്ദേഹം മൂന്നു തവണ കേരള ബാര് കൗണ്സില് അംഗമായിട്ടുണ്ട്. 1985-88ല് ബാര് കൗണ്സില് ഓഫ് ഇന്ത്യയിലെ കേരളത്തിന്റെ പ്രതിനിധിയായി. 2008 സപ്തംബറിലാണ് പ്രോസിക്യൂഷന്സ് ഡയറക്ടര് ജനറലായി സ്ഥാനമേറ്റത്. ഭാര്യ: ശാരദ. മക്കള്: അഡ്വ. സുമ, പരേതയായ അഡ്വ. സജി. മരുമകന്: പ്രമോദ് കുമാര്.
|