| മഅ്ദനിയുടെ അറസ്റ്റ് ഉടന്‍: ജാഗ്രത പാലിക്കാന്‍ പൊലീസിന് ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശം |
കൊച്ചി: ബാംഗ്ലൂര്‍ സ്ഫോടനകേസില്‍ 31-ാം പ്രതിയായ പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ അറസ്റ്റ് രണ്ട് ദിവസത്തിനകം ഉണ്ടായേക്കും. അറസ്റ്റിന് മുന്നോടിയായി സംസ്ഥാനാടിസ്ഥാനത്തില്‍ ജാഗ്രത പാലിക്കാന്‍ ആഭ്യന്തര വകുപ്പ് പൊലീസിനു നിര്‍ദ്ദേശം നല്‍കി. അതിനിടെ അറസ്റ്റിനു വഴങ്ങാന്‍ മഅ്ദനിക്ക് സി പി എം നേതൃത്വം നിദ്ദേശം നല്‍കി. മഅ്ദനിയുടെ അറസ്റ്റിന്‍ തുടര്‍ന്ന് പി ഡി പി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുന്നതും മഅ്ദനിയുടെ ഭാഗത്ത് നിന്നും അറസ്റ്റിന്തിരെ ചെറുത്തുനില്‍പ്പ് ഉണ്ടാകുന്നതും സി പി എം ഔദ്യോഗിക നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഅ്ദനിയെ കാത്തിരിക്കുന്ന പിണറായി വിജയന്‍, ചിത്രം ഇപ്പോഴും മലയാളികളുടെ മനസ്സിലുണ്ടെന്ന വ്യക്തമായ ബോധം സി പി എമ്മിനുണ്ട്. അതുകൊണ്ട് തന്നെ തീവ്രവാദ കേസിലെ മഅ്ദനിയുടെ അറസ്റ്റ് ഒരു ക്രമസമാധാന പ്രശ്നമായി വളരുന്നത്് സി പി എം ഇഷ്ടപ്പെട്ടിരുന്നില്ല.
ഇത് കൂടി കണക്കിലെടുത്താണ് കഴിഞ്ഞദിവസം കൊടിയേരി ബാലകൃഷ്ണന്‍ പ്രസ്താവന നടത്തിയത്. ഇത് പി ഡി പിക്കുള്ള മുന്നറിയിപ്പും അതേസമയം തന്നെ സി പി എം ഭാഗത്ത് നിന്നുള്ള 'മുന്‍കൂര്‍ ജാമ്യ'മെടുക്കലുമാണ്.അറസ്റ്റ് അനിവാര്യമാണെന്ന് ബോധ്യമുണ്ടെങ്കിലും കേരളത്തെ ഭീതിയുടെ മുനയില്‍ നിര്‍ത്താന്‍ തന്നെയാണ് പി ഡി പി നേതാക്കളുടെ തീരുമാനം. മഅ്ദനി കുറച്ചുനാള്‍ അകത്ത് കിടക്കണമെന്ന് ആഗ്രഹിക്കുന്ന ചില പി ഡി പി നേതാക്കള്‍ സംഘര്‍ഷം ഉണ്ടാക്കിയേ തീരൂ എന്ന വാശിയിലാണ്. ഇതിനെതിരെ ഐ ബിയും സി ആര്‍.പി എഫും സംസ്ഥാന പൊലീസിന് മുന്നറിയിപ്പ് നല്‍കികഴിഞ്ഞു. മഅ്ദനിയുടെ അറസ്റ്റിന്‍ തുടര്‍ന്നുണ്ടാകുന്ന സ്ഥിതിഗതികള്‍ നേരിടാന്‍ എ.ആര്‍. ക്യാമ്പുകളില്‍ സന്നാഹം തുടങ്ങി.
പി ഡി പി നേതാക്കള്‍ നിരാഹാര സമ്മര്‍ദ്ദവുമായി രംഗത്തിറങ്ങിയത് സസൂക്ഷ്മം നിരീക്ഷിക്കാന്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കി. ഇതിനിടെ അന്‍വാര്‍ശേരിയില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് വിലപ്പെട്ട രേഖകള്‍ കടത്തിയ പി ഡി പി പ്രവര്‍ത്തകനായ കൊല്ലം സ്വദേശി അസീസ് ദമാമിലുണ്ടെന്ന് വിവരം ലഭിച്ചു. കോയമ്പത്തൂര്‍ സ്ഫോടനം ഉള്‍പ്പെടെയുള്ള കേസുകള്‍ അട്ടിമറിക്കാനായി മഅ്ദനിയുടെ നിര്‍ദ്ദേശപ്രകാരം രേഖകകള്‍കടത്തിയെന്നാരോപിക്കപ്പെടുന്നയാളാണ് അന്‍വാര്‍ശേരിയിലെ മദ്രസ അധ്യാപകനായിരുന്ന അസീസ്.
അന്‍വാര്‍ശേരിയില്‍ പൊലീസ് റെയ്ഡിനു മുന്നോടിയായി രേഖകള്‍ മാറ്റിയശേഷം ഗര്‍ഭനിരോധന ഉറകള്‍ വച്ചത് അസീസായിരുന്നു. പൊലീസ് പിടിയിലാകുമെന്നുറപ്പായപ്പോള്‍ മഅ്ദനിയുടെ നിര്‍ദ്ദേശപ്രകാരം ഇയാള്‍ മുങ്ങുകയായിരുന്നു. ഇയാളിപ്പോള്‍ ദമാമില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണെന്നും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

കൊച്ചി: ബാംഗ്ലൂര്‍ സ്ഫോടനകേസില്‍ 31-ാം പ്രതിയായ പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ അറസ്റ്റ് രണ്ട് ദിവസത്തിനകം ഉണ്ടായേക്കും. അറസ്റ്റിന് മുന്നോടിയായി സംസ്ഥാനാടിസ്ഥാനത്തില്‍ ജാഗ്രത പാലിക്കാന്‍ 
-°C 